സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സിനിമ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം: ആറാട്ടണ്ണന് ജാമ്യം അനുവദിച്ചു കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സന്തോഷ് വർക്കി എന്ന ആറാട്ടണ്ണന് ജാമ്യം. സമൂഹമാധ്യമങ്ങളിലൂടെ സിനിമ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് കൊച്ചി നോർത്ത് പോലീസ് സന്തോഷ് വർക്കി അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം നല്‍കിയത്.

ഇയാൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ല എന്നും കോടതി കണ്ടെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ ഇനിയും നടത്തരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവരുടെ പരാതിയിന്മേലാണ് കസ്റ്റഡിയിലെടുത്തത്. സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നുമാണ് നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീകൾക്കെതിരെ നിരന്തരം അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും പരാതിയിലുണ്ടായിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.