Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രേക്ഷകരെ ചിരിപ്പിച്ച് പ്രിന്‍സും ഫാമിലിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രിന്‍സ് ആന്റ് ഫാമിലി ജനപ്രീയ നായകന്‍ ദിലീപിന്റെ 150ാമത് ചിത്രം. പേരു പോലെ തന്നെ ഒരു ഫാമിലി പടം. ആദ്യകാലങ്ങളിലെ ദിലീപ് ചിത്രങ്ങള്‍ കാണുന്നത് പോലെ തന്നെ കണ്ടിരിക്കാന്‍ പറ്റിയ ഒരു പടം തന്നെയാണ് പ്രിന്‍സ് ആന്റ് ഫാമിലിയും.കാലത്തിനൊത്ത് വേഷം മാറാന്‍ കഴിവുള്ള ഒരു കഴിവ് ദിലീപിന് ഉണ്ടെന്നത് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു. കോമഡിയും പ്രണയത്തിനുമൊപ്പം ഈ കാലത്തെ ട്രെന്റിങ് ആയ വ്‌ളോഗിങും അതേ തുടര്‍ന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും നല്ലതുപോലെ ചിത്രത്തില്‍ വരച്ചുകാട്ടിയിട്ടുണ്ട്.

ചിത്രത്തിന്റെ പ്രമോഷന്‍ ഇവന്റുകളില്‍ അണിയറക്കാര്‍ പറഞ്ഞത് പോലെ ഒരു ഫീല്‍ഗുഡ് ചിത്രം തന്നെയാണ് പ്രിന്‍സ് ആന്റ് ഫാമിലിയും.
സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ് പട്ടികയില്‍ ഇടംപിടിക്കാന്‍ മത്സരിക്കുന്ന ഇന്‍ഫ്ളുവന്‍സര്‍മര്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളും ചിത്രത്തില്‍ വളരെ വ്യക്തമായി കാണിച്ച് തരുന്നുണ്ട്.

വിവാദങ്ങളും പ്രശ്‌നങ്ങളും ഉണ്ടായതിന് ശേഷം ഇറങ്ങുന്ന ദിലീപ് ചിത്രങ്ങളെല്ലാം വേണ്ടത്ര വിജയിച്ചരുന്നില്ല. പണ്ടത്തെ ദിലീപിനെ കാണാനും കിട്ടിയിരുന്നില്ല എന്നാല്‍ സിനിമ കണ്ടിറങ്ങിയ ആരാധകര്‍ പറയുംപോലെ പഴയ ദിലീപിനെ തിരിച്ചു കിട്ടിയിരിക്കുകയാണ് പ്രിന്‍സ് ആന്റ് ഫാമിലിയിലൂടെ .ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് വരെ തീയേറ്ററില്‍ ചിരിയുടെ ബഹളമായിരുന്നു. പ്രിന്‍സിന്റെ അച്ഛനായി വന്ന സിദ്ദിഖും അമ്മയായ ബിന്ദു പണിക്കരും അവര്‍ക്കു കിട്ടിയ വേഷങ്ങള്‍ മികച്ചതാക്കി എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അംഗസംഖ്യ കൂടുതലുള്ള ഒരു കുടുംബത്തില്‍ നടക്കുന്ന കട്ടിലിനും സ്വന്തം കിടപ്പു മുറിക്കും വേണ്ടിയുള്ള തല്ലു പിടുത്തങ്ങള്‍ അതിന്റെ ഫീലോടെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍. ഇത്തരം കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്നുപോയവര്‍ക്ക് ശരിക്കും കണക്ടാവുന്ന രീതിയില്‍ അവരത് അഭിനയിച്ചു ഫലിപ്പിച്ചു.

ഒരു നരേഷനിലൂടെയാണ് കഥ തുടങ്ങുന്നത്. ആദ്യം അത് കണ്ടപ്പോള്‍ ദീലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമ പോലെ ഒക്കെ തോന്നി. പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ട് കുടുംബം നോക്കാന്‍ മറന്ന അച്ഛനും വിവാഹ പ്രായം കഴിഞ്ഞിട്ടും പെണ്ണ് കിട്ടാത്ത കഥാ നായകനും. ചെറു പ്രായത്തില്‍ തന്നെ പെണ്ണും കെട്ടി കുട്ടികളെയും ഉണ്ടാക്കി ചേട്ടന്റെ ചിലവില്‍ കഴിയുന്ന രണ്ട് അനുജന്‍മാരും എന്തിനും പോന്ന ഒരമ്മയുമടങ്ങുന്ന ഒരു ചെറിയ വലിയ കുടുംബമാണ് പ്രിന്‍സിന്റേത്.

സ്വന്തമായി ഒരു സ്ഥാപനവും അതില്‍ കുറച്ച് ജോലിക്കാരും എല്ലാമുണ്ട്. പിന്നെ ഈ സിനിമയല്‍ എടുത്തുപറയേണ്ട ഒന്ന് പ്രിന്‍സിന് ശത്രുക്കളോ എതിരാളികളോ ഇല്ല അങ്ങനെ ഒരു അടിയോ ബഹളമോ ചിത്രത്തിലില്ല. പ്രിന്‍സിന് ചുറ്റുമുള്ളവരെല്ലാം പ്രിന്‍സിനെ സ്‌നേഹിക്കുന്നവരും ്പ്രിന്‍സ് സ്‌നേഹിക്കുന്നവരുമാണ്.

മനസ് വല്ലാതെ മടുത്തിരിക്കുന്നവര്‍ക്ക് പോയി കണാന്‍ പറ്റിയ ഒരു നല്ല ചിത്രം അണിതെന്ന് ഞാന്‍ പറയുംകാരണം ഈ സിനിമ കണ്ട് പുറത്തിറങ്ങിയാല്‍ മനസിലെ ഭാരങ്ങളൊക്കെ ഒഴിഞ്ഞ് പോയത് പോലെ തോന്നും. അത്രക്ക് ചിരിക്കാനുള്ളത് കൊണ്ടായിരിക്കും ചിലപ്പോ.

ഈ സിനിമയില്‍ എടുത്ത് പറയേണ്ട രണ്ട് കഥാപാത്രങ്ങളാണ് ജോണി ആന്റണി അവതരിപ്പിക്കുന്ന കെകെ എന്ന സുഹൃത്തും മഞ്ജു പിള്ള അവതരിപ്പിക്കുന്ന സഫീന എന്ന കഥാപാത്രവും. രണ്ട് പേര്‍ക്കും പ്രിന്‍സിന്റെ ജീവീതത്തില്‍ ഒരു സ്ഥാനവുമുണ്ട്,തമാശ നിറഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും കോമഡിയുണ്ടെങ്കിലും ക്രമേണ ചിത്രം സീരിയസ് ട്രാക്കിലേക്ക് നീങ്ങുന്നു. ക്ലൈമാക്സിനോടടുക്കുമ്പോഴേക്കും പ്രേക്ഷകരെ അസ്വസ്ഥരാക്കുന്ന ചിത്രം അവസാനിക്കുമ്പോള്‍ നിറചിരിയും അവര്‍ക്ക് സമ്മാനിക്കുന്നുണ്ട്.

വിവാഹ വേദികളില്‍ ട്രെന്റിങ് ആയ ബ്രൈഡ് എന്‍ട്രിയും നല്ല രസകരമായി തന്നെയാണ്ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമ കാണുബോള്‍ ഒരിക്കലും ചിത്രത്തിന്റെ സംവിധായകന്റെ ആദ്യ ചിത്രമാണെന്ന തോന്നല്‍ ഉണ്ടാകില്ല. അത്രക്ക് പെര്‍ഫെക്ഷനില്‍ തന്നെയാണ് ആദ്യം മുതല്‍ അവസാനം വരെ ചിത്രം എടുത്തിരിക്കുന്നത്.

ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷാരിസ് മുഹമ്മദാണ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച പ്രിന്‍സ് ആന്റ് ഫാമിലി മാജിക് ഫ്രെയിംസിന്റെ 30-ാമത്തെ ചിത്രമാണ്.

ചിത്രത്തിന്റെ തുടക്കത്തില്‍ ദീലീപിന്റെ പഴയ കഥാപാത്രങ്ങളുടെ മൊണ്ടാഷ് കാണിക്കുന്നുണ്ട്. നമ്മെ വിട്ട് പിരിഞ്ഞ സംവിധായകന്‍ സച്ചിയുടെ ചിത്രം കാണിച്ചുകൊണ്ട്് അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.ഒപ്പം ചിത്രത്തിന്റെ ടെയില്‍ എന്‍ഡിന് തൊട്ടുമുമ്പായി സച്ചി പറഞ്ഞ ഒരു വാചകവും എഴുതി കാണിക്കുന്നുണ്ട്.

നല്ലൊരു കുടൂംബ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ പിന്നീടൊന്നും അലോചിക്കാതെ പോയി കാണാം പ്രിന്‍സിനെയും ഫാമിലിയെയും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer