മുംബൈ: ഐപിഎല്‍ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന. ബിസിസിഐയാണ് മത്സരം തുടങ്ങാൻ തീരുമാനിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് മത്സരം നീട്ടിവെച്ചത്. എന്നാൽ സംഘർഷം നിത്തിവെച്ചതോടെ വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മത്സരങ്ങള്‍ മൂന്ന് വേദികളിലായി ചുരുക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലുണ്ട്. ഫൈനല്‍ മത്സരം മെയ് 25ന് പകരം മെയ് 30ലേക്ക് മാറ്റുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണ്. ഇന്ന് രാത്രിയോടെ പുതിയ മത്സരക്രമം ടീമുകള്‍ക്ക് നൽകും.
അതേസമയം, ഐപിഎല്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങള്‍ തിരിച്ചെത്തുന്നത് സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. വിദേശതാരങ്ങളെ തിരിച്ചെത്തിക്കാനുള്ള ട്രാവല്‍ പ്ലാൻ തയാറാക്കാനും ബിസിസിഐ ടീമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.






