വയനാട്: സുല്‍ത്താൻ ബത്തേരിയിൽ ടൗണിനടുത്ത് വീണ്ടും പുലിയെ കണ്ടതായി പരാതി. കോട്ടക്കുന്ന് സ്വദേശി പോള്‍ മാത്യുവിന്റെ വീട്ടിലെ കോഴികളെ പിടികൂടുന്ന പുലിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. പുലി കോഴിയെ പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ആഴ്ചകള്‍ക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു. അധികൃതര്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






