സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പെരിയാറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: കട്ടപ്പന പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം തൂവല്‍ തെങ്ങുവിളയില്‍ സ്വദേശി ജസ്ബിന്‍ ബിനുവാണ് മരിച്ചത്. യുവാവും സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിലെ പോത്തിന്‍ കയത്തില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തി യുവാവിനെ കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചു. ഇന്ന് രാവിലെ അയ്യപ്പന്‍കോവില്‍ ആലടിക്കു സമീപമാണ് അപകടം.


കട്ടപ്പനയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യുവാവ്. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉപ്പുതറ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.