സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കെപിസിസി യിൽ അതൃപ്തിയില്ല, പങ്കെടുക്കാത്തത് അസൗകര്യമുള്ളതുകൊണ്ട്; അധ്യക്ഷൻ സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് അധ്യക്ഷൻ സണ്ണി ജോസഫ്. ഏറ്റവും സ്വീകാര്യമായ പട്ടികയാണ് വന്നത്. ചില നേതാക്കൾക്ക് അസൗകര്യമുള്ളതു കൊണ്ടാണ് ഇന്നലെ പങ്കെടുക്കാതിരുന്നത്. കെ.സുധാകരന് തന്നോട് അതൃപ്തിയില്ല. ഇന്നലെയും തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് വിട്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു.

പുതിയ സംഘടന നേതൃത്വം വന്നതിനുശേഷം കേന്ദ്ര നേതൃത്വവുമായി ആശയവിരമയത്തിനായിട്ടാണ് ഡൽഹിയിൽ എത്തിയത്. എല്ലാ വിഷയങ്ങളും ചർച്ചയാകും. മറ്റു സംഘടന ഭാരവാഹികളെ തീരുമാനിക്കുന്നത് അടക്കമുള്ളത് ചർച്ച ചെയ്യും. അതേസമയം 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത് മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്ത മാത്രമാണ്. മൊത്തത്തിൽ അഴിച്ചു പണിയല്ല ആവശ്യമായ അഴിച്ചുപണികൾ നടക്കും. അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും സ്വീകാര്യത കിട്ടിയ ലിസ്റ്റ് ആണ് ഇപ്പോൾ വന്നത് അതിൽ ഒരു അതൃപ്തിയും ഇല്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ അടിസ്ഥാനത്തിലാണ് പലരും ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് ചുമതല ഏറ്റെടുത്തത്. കെ സുധാകരൻ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. കോൺഗ്രസിലെ പല ഘട്ടങ്ങളിലെ അപേക്ഷിച്ച് വളരെ ഐക്യത്തിലാണ് ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.