തൃശൂര്‍: എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്. പള്ളിയിലെ വികാരിയുടെ കിടപ്പുമുറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിമണി അടിക്കുന്നതിനായി കപ്പ്യാര്‍ അച്ചനെ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം.
തുടർന്ന് പള്ളി ജീവനക്കാരും നാട്ടുകാരും ചേർന്ന് പോലീസില്‍ വിവരമറിയിച്ചു. ഉടൻ തന്നെ എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മരണ കാരണം വ്യക്തമായിട്ടില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 2നാണ് പതിയാരം പള്ളിയില്‍ വൈദികനായി ചാര്‍ജ്ജെടുത്തത്. 6 വര്‍ഷം മുന്‍പാണ് ഫാദര്‍ ലിയോ പുത്തൂര്‍ പട്ടം സ്വീകരിച്ചത്.






