തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ്ങിൽ നിന്ന് സെലബിക്ക് വിലക്ക്. പുതിയ തീരുമാനം യാത്രക്കാരെ ബാധിക്കില്ലായെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തേയും ഇത് ബാധിക്കില്ല. സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാനാണ് നിർദേശം.
സെലബിക്ക് കീഴിൽ ജോലി ചെയ്തിരുന്നത് 300 ജീവനക്കാരാണ്. ഇവരെ BFS , AIASL, അജൈൽ എന്നീ കമ്പനികളിലേക്ക് പുനക്രമീകരിച്ചു. തുർക്കി ആസ്ഥാനമായുള്ള സെലബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലികൾക്ക് തടസ്സം ഉണ്ടായിട്ടില്ല എന്നും സിയാൽ വിശദീകരണം നൽകി. കേരളത്തിൽ കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിലും ഡൽഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.






