ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 പേർ മരിച്ചു. മരണപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടും. ഇടിമിന്നലിൽ ഒരു വയോധികന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.
വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.






