എസ്ബിഐ (SBI) സ്ഥിരനിക്ഷേപങ്ങളുടെ (Fixed deposits/FD) പലിശനിരക്ക് വെട്ടിക്കുറച്ചു. 0.20% കുറവാണ് വരുത്തിയത്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്കും ഇതു ബാധകമാണ്. ഏപ്രിലിലും എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചിരുന്നു.മേയ് 16ന് പ്രാബല്യത്തില്‍ വന്നവിധമാണ് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചത്.
പുതുക്കിയ നിരക്കുപ്രകാരം 7 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ 3.3 ശതമാനമാണ്. 180-210 ദിവസ നിക്ഷേപങ്ങള്‍ക്ക് 6.05%. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 6.5%. അഞ്ചുവര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.3 ശതമാനവും. മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരനിക്ഷേപങ്ങളിന്മേല്‍ 0.50 അധിക പലിശ ബാങ്ക് നല്‍കുന്നുണ്ട്. എസ്ബിഐ വി-കെയര്‍ ഡെപ്പോസിറ്റ് സ്‌കീമില്‍ (SBI We-care deposit scheme) 0.50% അധിക പലിശയുമുണ്ട്.




