Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SBI

എസ്ബിഐയുടെ അറ്റാദായം 21,121 കോടി രൂപ; മൊത്തം ബിസിനസ് 110 ലക്ഷം കോടി കടന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2026-27 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. മികച്ച പ്രവർത്തന ലാഭവും കുറഞ്ഞ ക്രെഡിറ്റ് കോസ്റ്റുമാണ് ബാങ്കിന് കരുത്തായത്. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റാദായം 10.23 ശതമാനം വർദ്ധിച്ച് 21,121 കോടി രൂപയായി. പ്രവർത്തന ലാഭം 9.77 ശതമാനം വാർഷിക വളർച്ചയോടെ 33,529 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 14.88 ശതമാനം വർദ്ധിച്ച് 46,992 കോടി […]
Read more

ജനങ്ങളുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ 6 ദിവസം SBI ‘അവധി’യായിരിക്കും

മുംബൈ: രാജ്യത്തെ എസ്ബിഐ ബാങ്കുകൾ നാളെ മുതൽ തുടർച്ചയായി 6 ദിവസം അടഞ്ഞുകിടക്കും. പതിവു അവധിക്കൊപ്പം ജീവനക്കാരുടെ സമരവും ഒരുമിച്ച് എത്തിയതാണ് കാരണം. ഇന്റർനെറ്റ് ബാങ്കിങ്, എടിഎം, യുപിഐ സേവനങ്ങൾ സാധാരണ പോലെ തുടരും. ബാങ്കിലെത്തി പൂർത്തിയാക്കേണ്ട ചെക്ക് ക്ലിയറിങ് പോലുള്ള സേവനങ്ങൾ തടസ്സപ്പെടാം. എല്ലാ മാസത്തിലെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് അവധിയാണ്. മേയിലെ നാലാം ശനിയാഴ്ച 23നാണ് (നാളെ). തുടർന്ന് ഞായറാഴ്ച അവധി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (മേയ് 25, 26) വിവിധ ആവശ്യങ്ങൾ […]
Read more

2026 സാമ്പത്തിക വര്‍ഷം എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ പ്രീമിയം വരുമാനം 15904 കോടി രൂപയിലെത്തി

കൊച്ചി: എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് വിപണിയിലെ പൊതുവായ വളര്‍ച്ചാ നിരക്കിനേക്കാള്‍ 1.6 മടങ്ങ് കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആകെ ഡയറക്ട് പ്രീമിയം 14.5 ശതമാനം വളര്‍ച്ചയോടെ 15,904 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം 553 കോടി രൂപയായി ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷം ഇത് 509 കോടി രൂപയായിരുന്നു. സ്വകാര്യ-സാഹി മേഖലയിലെ വിപണി വിഹിതം 2025 സാമ്പത്തിക വര്‍ഷത്തെ 6.90 ശതമാനത്തില്‍ നിന്ന് 7.17 ശതമാനമായി വര്‍ധിച്ചു. കമ്പനിയുടെ നഷ്ടാനുപാതം […]
Read more

എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; യോനോ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയടക്കമുള്ള സേവനങ്ങൾ തടസ്സപ്പെട്ടേക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആയ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സിഐഎൻബി, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ് എന്നിവ സെപ്റ്റംബർ 7 ന് തടസ്സപ്പെടും. എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം, ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, മറ്റ് സേവനങ്ങൾ എന്നിവ സെപ്റ്റംബർ 7 ന്, ഇന്ത്യൻ സമയം പുലർച്ചെ 1:20 നും 2:20 നും ഇടയിൽ, ഒരു മണിക്കൂർ നേരത്തേക്ക് ലഭ്യമാകില്ലെന്ന് പറയുന്നു. […]
Read more

എസ്ബിഐ ജനറലിന്റെ മോട്ടോര്‍ ഇന്‍ഷുറന്‍സിനൊപ്പം മഴക്കാല വാഹന യാത്രകള്‍ സുരക്ഷിതമാക്കാം

കൊച്ചി: മഴക്കാലത്ത് വാഹനങ്ങള്‍ക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറല്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് സമഗ്ര ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. വെള്ളക്കെട്ട്, പ്രളയം തുടങ്ങിയ അവസരങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ കാരണമാകും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഈ ഇന്‍ഷുറന്‍സ് പോളിസി വഴി ക്ലെയിം ചെയ്യാം. ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഡ് ഓണ്‍ അല്ലെങ്കില്‍ റൈഡര്‍ ഫീച്ചറായി ബാറ്ററി കവറേജ് പോളിസി വാങ്ങാം. മറ്റ് ഇന്‍ഷുറന്‍സ് ദാതാക്കള്‍ നല്‍ക്കാത്ത ഈ കവറേജ് എസബിഐ […]
Read more

എസ്ബിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് പലിശ കുറച്ചു; പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍

എസ്ബിഐ (SBI) സ്ഥിരനിക്ഷേപങ്ങളുടെ (Fixed deposits/FD) പലിശനിരക്ക് വെട്ടിക്കുറച്ചു. 0.20% കുറവാണ് വരുത്തിയത്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്കും ഇതു ബാധകമാണ്. ഏപ്രിലിലും എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചിരുന്നു.മേയ് 16ന് പ്രാബല്യത്തില്‍ വന്നവിധമാണ് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചത്. പുതുക്കിയ നിരക്കുപ്രകാരം 7 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ 3.3 ശതമാനമാണ്. 180-210 ദിവസ നിക്ഷേപങ്ങള്‍ക്ക് 6.05%. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 6.5%. അഞ്ചുവര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.3 […]
Read more

ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സുമായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറല്‍ ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. സ്വന്തമായും വാടകയ്ക്ക് എടുത്തതുമായ വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കുമാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. തീപിടുത്തമുണ്ടായാല്‍ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന ഫയര്‍ കവര്‍ ഒഴികെയുള്ളവ ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ച് ക്രമീകരിക്കാം എന്നതാണ് എസ്ബിഐ ജനറല്‍ ഫ്‌ളെക്‌സി ഹോം ഇന്‍ഷുറന്‍സിന്റെ പ്രത്യേകത. വിലപ്പെട്ട വസ്തുക്കള്‍ക്കുള്ള സംരക്ഷണം, താല്‍ക്കാലിക താമസത്തിനുള്ള ചെലവുകള്‍, മോഷണത്തില്‍ നിന്നുള്ള […]
Read more

ആരോഗ്യ ഇന്‍ഷുറന്‍സ് എന്തുകൊണ്ടാണ് 2025-ലെ സ്മാര്‍ട്ട് നിക്ഷേപമാകുന്നത്

കൊച്ചി: ആരോഗ്യ ചെലവുകള്‍ കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പേഴ്സണല്‍ ഫിനാന്‍സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അപകടകരമായിരിക്കും. അപ്രതീക്ഷിത മെഡിക്കല്‍ ചെലവുകള്‍ നിങ്ങളുടെ സമ്പാദ്യത്തെ തീര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്കെതിരെയുള്ള അനിവാര്യ പരിരക്ഷയായി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്തണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ബാധിക്കാതെ ഗുണമേന്‍മയുള്ള പരിചരണം നേടാന്‍ ഇതു സഹായിക്കും. ആരോഗ്യത്തില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടേയും കുടുംബത്തിന്‍റേയും ഭാവിയിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നത്. ആശുപത്രിയിലെ ചികില്‍സയ്ക്കും അപ്പുറത്തേക്കു പോകുന്നവയാണ് ആധുനിക ആരോഗ്യ ഇന്‍ഷുറന്‍സ്. ആശുപത്രിയില്‍ കിടത്താതെയുള്ള ഒപിഡി കണ്‍സള്‍ട്ടേഷനുകള്‍, ടെലിമെഡിസിനുകള്‍, പ്രതിരോധ […]
Read more

എഴുത്ത് പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാം

കൊച്ചി: എഴുത്തു പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാൻ സുവർണാവസരം. കൺകറന്റ് ഓഡിറ്റർ ഒഴിവുകളിലേക്ക് എസ്ബിഐ അപേക്ഷ ക്ഷണിച്ചു. ആകെ 1194 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 52 ഒഴിവുകളും ഉണ്ട്. താത്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 18 മുതൽ മാർച്ച് 15 വരെ അപേക്ഷ നൽകാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൺകറന്റ് ഓഡിറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ അതാത് സർക്കിൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ (സിഎഒ) നിയമിക്കും. 45,000 മുതൽ 65,000 രൂപ വരെയാണ് പ്രതിമാസ […]
Read more

ഇന്ത്യയിൽ ദാരിദ്ര നിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഗ്രാമ, നഗര മേഖലകളില്‍ ദാരിദ്ര്യ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമീണ ദാരിദ്ര്യ നിരക്ക് 7.2% നിന്ന് 4.86% ആയി കുറഞ്ഞപ്പോള്‍, നഗര ദാരിദ്ര്യ നിരക്ക് 4.09% ആയി. 2023 ല്‍ ഇത് 4.6% ആയിരുന്നു. മൊത്തത്തില്‍, ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 4% മുതല്‍ 4.5% വരെ ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിന്റെ സൂചന. ഗ്രാമ, നഗര ഉപഭോഗ വ്യത്യാസവും (എംപിസിഇ) കുറഞ്ഞിട്ടുണ്ട്. 2009-10 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix