Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2026 സാമ്പത്തിക വര്‍ഷം എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ പ്രീമിയം വരുമാനം 15904 കോടി രൂപയിലെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് വിപണിയിലെ പൊതുവായ വളര്‍ച്ചാ നിരക്കിനേക്കാള്‍ 1.6 മടങ്ങ് കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആകെ ഡയറക്ട് പ്രീമിയം 14.5 ശതമാനം വളര്‍ച്ചയോടെ 15,904 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം 553 കോടി രൂപയായി ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷം ഇത് 509 കോടി രൂപയായിരുന്നു.

സ്വകാര്യ-സാഹി മേഖലയിലെ വിപണി വിഹിതം 2025 സാമ്പത്തിക വര്‍ഷത്തെ 6.90 ശതമാനത്തില്‍ നിന്ന് 7.17 ശതമാനമായി വര്‍ധിച്ചു. കമ്പനിയുടെ നഷ്ടാനുപാതം 2025 സാമ്പത്തിക വര്‍ഷത്തെ 82.4 ശതമാനത്തില്‍ നിന്ന് 78.3 ശതമാനമായി മെച്ചപ്പെട്ടു. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന സോള്‍വന്‍സി റേഷ്യോ 1.90 മടങ്ങാണ്.

പേഴ്‌സണല്‍ ആക്‌സിഡന്റ് വിഭാഗത്തില്‍ 40 ശതമാനം വളര്‍ച്ചയോടെ ഈ വിഭാഗത്തില്‍ കമ്പനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 27 ശതമാനം വളര്‍ച്ചയും മോട്ടോര്‍ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 16 ശതമാനം വളര്‍ച്ചയും ഫയര്‍ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 10 ശതമാനം വളര്‍ച്ചയും നേടി.

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് നിലവില്‍ രാജ്യത്തുടനീളം 146 ശാഖകളുണ്ട്. എസ്ബിഐയുടെ 22,000-ത്തിലധികം ശാഖകള്‍ ഉള്‍പ്പെടുന്ന വിപുലമായ ശൃംഖല വഴി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലേക്ക് വരെ എത്തിക്കാനും കമ്പനിക്ക് സാധിക്കുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer