Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഴുത്ത് പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എഴുത്തു പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാൻ സുവർണാവസരം. കൺകറന്റ് ഓഡിറ്റർ ഒഴിവുകളിലേക്ക് എസ്ബിഐ അപേക്ഷ ക്ഷണിച്ചു. ആകെ 1194 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 52 ഒഴിവുകളും ഉണ്ട്. താത്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 18 മുതൽ മാർച്ച് 15 വരെ അപേക്ഷ നൽകാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കൺകറന്റ് ഓഡിറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ അതാത് സർക്കിൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ (സിഎഒ) നിയമിക്കും. 45,000 മുതൽ 65,000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. എസ്‌ബി‌ഐയിൽ നിന്നോ അതിന്റെ മുൻ അസോസിയേറ്റ് ബാങ്കുകളിൽ (ഇ-എബി) നിന്നോ വിരമിച്ചവർക്കാണ് അവസരം. ക്രെഡിറ്റ്/ഓഡിറ്റ്/ഫോറെക്സ് പശ്ചാത്തലത്തിൽ പ്രവർത്തി പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന ലഭിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 65 വയസാണ്.

Recent News

Advertisement
WhiteswanTV Footer