Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: job

കേന്ദ്ര സായുധസേനാ നിയമനം; പുതിയ നിയമ നിർമാണം

ന്യൂഡൽഹി: കേന്ദ്ര സായുധസേനകളിലേക്കുള്ള നിയമനങ്ങൾക്കായി പുതിയ നിയമ നിർമാണത്തിന് ഒരുങ്ങുകയാണ് കേന്ദ്രം.സി.ആർ.പി.എഫ്., ബി.എസ്.എഫ്., ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമാബൽ എന്നീവയിലേക്കാണ് പുതിയ നിയമം നടപ്പിലാക്കുന്നത് .ഗ്രൂപ്പ് എ ജനറൽ ഡ്യൂട്ടി ഓഫീസർമാർ ഉൾപ്പെടെയുള്ള ഓഫീസർമാരുടെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച് നിലവിലുള്ള പൊതുചട്ടങ്ങളെ ബില്ലിലൂടെ ക്രമീകരിക്കും . കേന്ദ്ര സേനകളിലെ ഐ.ജി.യോ അതിന് മുകളിലോ ഉള്ള തസ്തികകളിലേക്ക് ഇന്ത്യൻ പോലീസ് സേനയിൽനിന്ന് 50 ശതമാനം വരെയും, അഡീഷണൽ ഡയറക്ടർജനറൽ തസ്തികകളിലേക്ക് കുറഞ്ഞത് 67 ശതമാനം പേരെ ഡെപ്യൂട്ടേഷനിൽ […]
Read more

താത്കാലിക സ്വീപ്പർമാരെ സ്ഥിരപ്പെടുത്താൻ സർക്കാരിന്റെ അനുമതി

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ താത്കാലിക, ദിവസവേതന സ്വീപ്പർമാരെ നിബന്ധനകൾക്കു വിധേയമായി സ്ഥിരപ്പെടുത്താൻ അനുമതി. പാർട്ട്‌ടൈം സ്വീപ്പർ തസ്തികയിലാണ് ഇവരെ സ്ഥിരപ്പെടുത്തുക. ഇതിന് പൊതുമാനദണ്ഡങ്ങൾ തീരുമാനിച്ചു. 2005 നവംബർ 25-നും അതിനുശേഷവും തുടർച്ചയായി സേവനം ചെയ്യുന്നവരെ, ഓഫീസുകളിലെ സ്വീപ്പിങ് ഏരിയ 100 ചതുരശ്രമീറ്ററിനു മുകളിലാണെങ്കിൽ സ്ഥിരപ്പെടുത്താം. ഓഫീസ് കെട്ടിടം മാറുമ്പോൾ സ്വീപ്പിങ് ഏരിയ കുറയുന്ന സാഹചര്യമുണ്ടായാൽ മാതൃവകുപ്പിലെ മറ്റു ഓഫീസുകളിലേക്കോ, അവിടങ്ങളിൽ ഒഴിവില്ലെങ്കിൽ ജില്ലയിലെ മറ്റു വകുപ്പുകളുടെ ഓഫീസുകളിലേക്കോ സ്ഥലംമാറ്റി നിയമിക്കണം. തുടർച്ചയായ സേവനകാലയളവ് തെളിയിക്കുന്നതിന് നിയമന ഉത്തരവ്, […]
Read more

സംസ്ഥാനത്ത് 523 പുതിയ തസ്തികകള്‍; ജോലി അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 436 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളും പിഎസ്സിയില്‍ 35 തസ്തികകളും ജുഡീഷ്യറിയില്‍ 52 തസ്തികകളുമാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-II താല്‍ക്കാലിക തസ്തികകള്‍ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ തസ്തികകള്‍ വരുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കരാര്‍ അടിസ്ഥാനത്തിലാണ് പുതിയ നിയമനം. അഡ്മിനിസ്‌ട്രേഷന്‍: ജോയിന്റ് സെക്രട്ടറി (1), അണ്ടര്‍ സെക്രട്ടറി (3), സെക്ഷന്‍ ഓഫീസര്‍ (6), […]
Read more

ലേബർ കോഡുകൾക്കെതിരേ മലപ്പുറത്ത് പത്രപ്രവർത്തകരും ജീവനക്കാരും പ്രതിഷേധം സംഘടിപ്പിച്ചു

മലപ്പുറം: മാധ്യമ പ്രവര്‍ത്തരുടേതുള്‍പ്പെടെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലാക്കിയ കേന്ദ്രസര്‍ക്കാരിനെതിരേ മലപ്പുറത്ത് പത്രപ്രവർത്തകരും പത്ര ജീവനക്കാരും പ്രതിഷേധിച്ചു.  കെ.യു.ഡബ്ല്യു.ജെ മലപ്പുറം ജില്ലാ കമ്മിറ്റിയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷൻ (കെ.എന്‍.ഇ.എഫ്) ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് പ്രതിഷേധ പ്രകടനവും സംഗമവും നടത്തിയത്.  എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്. മഹേഷ്‌ കുമാര്‍ […]
Read more

നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളെ ആദരിച്ചു

മലപ്പുറം: കടുങ്ങാത്തുകുണ്ടിലും സമീപ പ്രദേശങ്ങളിലും അക്കാദമിക മേഖലകളിലും തൊഴിൽ മത്സര പരീക്ഷാ രംഗങ്ങളിലും മികച്ച വിജയങ്ങൾ നേടിയ പ്രതിഭകൾക്ക് കടുങ്ങാത്ത്കുണ്ട് ക്രസന്റ് സെന്ററും മൈൽസും ചേർന്ന് അനുമോദനയോഗം സംഘടിപ്പിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനീയർ അഹമ്മദ് മൂപ്പൻ മുഖ്യാതിഥിയായി. പ്രതിഭകൾക്ക് അഹമ്മദ് മൂപ്പന്റെ പ്രത്യേക ഉപഹാരവും നൽകി. പി എച്ച് ഡി നേടിയ ഡോ. വി അബ്ദുല്ലത്തീഫ്, ചാർട്ടേർഡ് അക്കൗണ്ടന്റായ നിസാർ പി കെ, കേന്ദ്രസർക്കാരിൽ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ […]
Read more

KSRTC യില്‍ ജോലി നേടാം: 60,000 രൂപ ശമ്പളം; അവസാന തീയതി സെപ്റ്റംബർ 13

കേരള സര്‍ക്കാര്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ അവസരം. കെഎസ്ആര്‍ടിസിയിലേക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലാണ് പുതിയ ഒഴിവ് വന്നിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തിക:എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ്.കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. പ്രായപരിധി:60 വയസ് വരെയാണ് പ്രായപരിധി. സെപ്റ്റംബര്‍ 1ന് 60 വയസ് കവിയരുത്. യോഗ്യത:🔹സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം. അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള യോഗ്യത മാത്രമേ […]
Read more

വ്യോമസേനയില്‍ ഓഫീസറാകാം, 1.77 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ വ്യോമസേനയില്‍ ഓഫീസറാകാന്‍ അവസരം. എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (AFCAT) ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം. ജൂലൈ 26ന് തുടങ്ങുന്ന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഫ്‌ളൈയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ച് എന്നീ വിഭാഗങ്ങളിലാണ് അവസരം. ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഫ്‌ളൈയിങ് ബ്രാഞ്ച് വിഭാഗത്തില്‍ 20 മുതല്‍ 24 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 2002 ജൂലൈ രണ്ടിനും, 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാണ് അപേക്ഷിക്കാന്‍ […]
Read more

എഴുത്ത് പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാം

കൊച്ചി: എഴുത്തു പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാൻ സുവർണാവസരം. കൺകറന്റ് ഓഡിറ്റർ ഒഴിവുകളിലേക്ക് എസ്ബിഐ അപേക്ഷ ക്ഷണിച്ചു. ആകെ 1194 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 52 ഒഴിവുകളും ഉണ്ട്. താത്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 18 മുതൽ മാർച്ച് 15 വരെ അപേക്ഷ നൽകാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൺകറന്റ് ഓഡിറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ അതാത് സർക്കിൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ (സിഎഒ) നിയമിക്കും. 45,000 മുതൽ 65,000 രൂപ വരെയാണ് പ്രതിമാസ […]
Read more

സ്ത്രീകള്‍ക്ക് ജോലി ചെയ്യാൻ മികച്ച നഗരം ബെംഗളൂരു; തൊട്ടുപിന്നിൽ ചെന്നൈ

സ്ത്രീകൾക്ക് ജോലി ചെയ്യാൻ രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ നഗരമെന്ന നിലയില്‍ ചെന്നൈ രണ്ടാമതാണ്. തമിഴ്നാട്ടില്‍ നിന്നുള്ള എട്ട് നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയില്‍ തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ് എന്നിവ ഒന്നാം സ്ഥാനത്തും ബെംഗളൂരു, കൊച്ചി, ഗുരുഗ്രാം എന്നിവ സുരക്ഷിതത്വത്തില്‍ താരതമ്യേന പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. അവതാര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച നഗരങ്ങള്‍ 2024 റിപ്പോര്‍ട്ട് പ്രകാരം, ദക്ഷിണേന്ത്യ ഏറ്റവും ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ആയ മേഖലയായി […]
Read more

308 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽ നേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 29 രാത്രി 12 വരെയാണ്. അപേക്ഷ സമർപ്പിക്കുന്നതിനായി keralapsc.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. സെക്രട്ടറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയ വയിൽ അസിസ്‌റ്റന്റ്‌/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പൊലീസ് വകുപ്പിൽ സബ് ഇൻ സ്പെക്ട‌ർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, സിവിൽ […]
Read more

Recent News

Advertisement
WhiteswanTV Footer