Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താത്കാലിക സ്വീപ്പർമാരെ സ്ഥിരപ്പെടുത്താൻ സർക്കാരിന്റെ അനുമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ താത്കാലിക, ദിവസവേതന സ്വീപ്പർമാരെ നിബന്ധനകൾക്കു വിധേയമായി സ്ഥിരപ്പെടുത്താൻ അനുമതി. പാർട്ട്‌ടൈം സ്വീപ്പർ തസ്തികയിലാണ് ഇവരെ സ്ഥിരപ്പെടുത്തുക. ഇതിന് പൊതുമാനദണ്ഡങ്ങൾ തീരുമാനിച്ചു.

2005 നവംബർ 25-നും അതിനുശേഷവും തുടർച്ചയായി സേവനം ചെയ്യുന്നവരെ, ഓഫീസുകളിലെ സ്വീപ്പിങ് ഏരിയ 100 ചതുരശ്രമീറ്ററിനു മുകളിലാണെങ്കിൽ സ്ഥിരപ്പെടുത്താം.

ഓഫീസ് കെട്ടിടം മാറുമ്പോൾ സ്വീപ്പിങ് ഏരിയ കുറയുന്ന സാഹചര്യമുണ്ടായാൽ മാതൃവകുപ്പിലെ മറ്റു ഓഫീസുകളിലേക്കോ, അവിടങ്ങളിൽ ഒഴിവില്ലെങ്കിൽ ജില്ലയിലെ മറ്റു വകുപ്പുകളുടെ ഓഫീസുകളിലേക്കോ സ്ഥലംമാറ്റി നിയമിക്കണം. തുടർച്ചയായ സേവനകാലയളവ് തെളിയിക്കുന്നതിന് നിയമന ഉത്തരവ്, ഹാജർ പുസ്തകത്തിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ ഹാജരാക്കണം.

സ്ഥിരപ്പെടുത്താവുന്ന ജീവനക്കാരുടെ പട്ടിക ആറുമാസത്തിനകം വകുപ്പ് മേധാവികൾ നൽകണം. സ്ഥിരപ്പെടുത്തുന്ന തീയതിക്കുമുൻപുള്ള ആനുകൂല്യങ്ങൾ മുൻകാലപ്രാബല്യത്തിൽ ആവശ്യപ്പെടില്ലെന്ന് ജീവനക്കാർ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും നൽകണം.

Recent News

Advertisement
WhiteswanTV Footer