മലപ്പുറം: കടുങ്ങാത്തുകുണ്ടിലും സമീപ പ്രദേശങ്ങളിലും അക്കാദമിക മേഖലകളിലും തൊഴിൽ മത്സര പരീക്ഷാ രംഗങ്ങളിലും മികച്ച വിജയങ്ങൾ നേടിയ പ്രതിഭകൾക്ക് കടുങ്ങാത്ത്കുണ്ട് ക്രസന്റ് സെന്ററും മൈൽസും ചേർന്ന് അനുമോദനയോഗം സംഘടിപ്പിച്ചു.
കുറുക്കോളി മൊയ്തീൻ എംഎൽഎ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനീയർ അഹമ്മദ് മൂപ്പൻ മുഖ്യാതിഥിയായി. പ്രതിഭകൾക്ക് അഹമ്മദ് മൂപ്പന്റെ പ്രത്യേക ഉപഹാരവും നൽകി.
പി എച്ച് ഡി നേടിയ ഡോ. വി അബ്ദുല്ലത്തീഫ്, ചാർട്ടേർഡ് അക്കൗണ്ടന്റായ നിസാർ പി കെ, കേന്ദ്രസർക്കാരിൽ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട റസീൽ സമാഹ്, യു.പി എസ്. ടി, എൽ.പി. എസ്.ടി ,എൽ ഡി സി തുടങ്ങിയ റാങ്ക് ലിസ്റ്റുകളിൽ ഇടം നേടിയ ഖൈറുന്നിസ വി പി, സുദീപ്, അമീർ സുഹൈൽ, റാഫിദ, നജ്ല, ഷാഹിദ്, സുപ്രിയ, ആതില, മുബീന, സഫ്രീന എന്നിവർക്കാണ് ഉപഹാരങ്ങൾ നൽകിയത്.
പ്രതിഭകളെ പി. അബ്ദുസ്സലാം പരിചയപ്പെടുത്തി. ക്രസന്റ് കൗൺസിൽ കൺവീനർ അമീൻ മയ്യേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.മൻസൂർ, ഡോ.സി മുഹമ്മദ് എന്നിവർ സംസാരിച്ചു. ക്രസന്റ് സെന്റർ പ്രസിഡണ്ട് എം പി അബ്ദുൽ മുനീർ സ്വാഗതവും സെക്രട്ടറി ഷംസാദ് കുന്നത്ത് നന്ദിയും പറഞ്ഞു.




