സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇറാനുമായി ആണവ കരാറിന്റെ അടുത്തെത്തി: ഡോണള്‍ഡ് ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക് : ഇറാനുമായി ആണവ കരാറിന് അടുത്തെത്തിയാതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദീര്‍ഘകാല സമാധാനത്തിനായുള്ള വ്യവസ്ഥകള്‍ തെഹ്റാന്‍ ഏകദേശം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ തങ്ങള്‍ ഒരു ആണവപൊടിയും ഉണ്ടാക്കാതെ തന്നെ കരാറിലേക്ക് അടുക്കുകയാണെന്നും ഗള്‍ഫ് പര്യടനത്തിനിടെയാണ് ട്രംപ് വെളിപ്പെടുത്തി.

ഒമാനില്‍ അടുത്തിടെ നാലാമത്തെ റൗണ്ട് ചര്‍ച്ചകള്‍ നടന്നതോടെ സംഭാഷണങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. എന്നിരുന്നാലും, പ്രധാന വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി അലി ഖാംനഇയുടെ പദേഷ്ടാവ് അലി ഷംഖാനി അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. ഇറാന്‍-അമേരിക്ക ആണവചര്‍ച്ച ഒമാന്റെ മധ്യസ്ഥതയിലാണ് നടക്കുന്നത്. 2018ല്‍ ഇറാനും ലോകരാജ്യകളും തമ്മിലുള്ള മുന്‍ ആണവകരാറില്‍നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.

അതേസയം, ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കില്ലെന്നും എന്നാല്‍ ഊര്‍ജാവശ്യങ്ങള്‍ക്കായി യുറേനിയം ശേഖരണം നടത്താമെന്നുമുള്ള രീതിയിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഇറാനുമേലുള്ള യുഎസ് ഉപരോധങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുന്ന കാര്യങ്ങളും ചര്‍ച്ചയിലുണ്ട്. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദിയുടെ മധ്യസ്ഥതയില്‍ മൂന്നു മണിക്കൂറോളം നീണ്ടതായിരുന്നു നാലാം ഘട്ട ചര്‍ച്ച. ഇരു രാജ്യങ്ങളും അവരുടെ ഭരണ നേതൃത്വങ്ങളുമായി കൂടിയാലോചിച്ച ശേഷം അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ തീരുമാനിക്കും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.