സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മധുരയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീണ് 10 വയസ്സുകാരനടക്കം 3 പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മധുര : തമിഴ്നാട് മധുരയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 65 വയസ്സുള്ള അമ്മപ്പിള്ളൈ ഇവരുടെ ചെറുമകൻ വീരമണി, അയൽവാസിയായ 55 വയസ്സുള്ള വെങ്ങാട്ടി എന്നിവരാണ് ഇന്നലെ ഉണ്ടായ അപകടത്തിൽ മരിച്ചത്. കനത്ത മഴയെത്തുടർന്ന് മതിൽ പെട്ടെന്ന് ഇടിഞ്ഞു വീഴുകയായിരുന്നു .

അപകടം പറ്റി ഉടൻ തന്നെ അയൽക്കാർ പരിക്കേറ്റവരെ വളയൻകുളം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും യാത്രമധ്യേ വെങ്ങാട്ടി മരിച്ചെന്ന് സ്ഥിതിക്കരിച്ചിരുന്നു. എന്നാൽ അമ്മപ്പിള്ളയെയും വീരമണിയെയും കൂടുതൽ ചികിത്സയ്ക്കായി മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിലേക്ക് റഫർ ചെയ്‌തെങ്കിലും പിന്നീട് ഇരുവരും മരിച്ചു. ബംഗളൂരുവിൽ കനത്ത മഴയിൽ മഹാദേവപുര പ്രദേശത്ത് ഒരു മതിൽ ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചതിന്റെ പിറ്റെദിവസമാണ് ഈ കേസും റിപ്പോർട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ 2 ദിവസങ്ങളിലായി മധുര ജില്ലയിൽ മഴ തുടരുകയാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.