ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി പ്രത്യേക പ്രീപെയ്ഡ് ഓഫർ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് അധിക വാലിഡിറ്റി ലഭിക്കുന്നതാണ് ഓഫർ. സ്വകാര്യ ടെലികോം സേവനദാതാക്കൾ സാധാരണയായി നൽകാത്ത തരത്തിലുള്ള ആനുകൂല്യമാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
2399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഓഫറിന്റെ പ്രയോജനം ലഭിക്കുക. സാധാരണ 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവ ലഭിക്കും.
പുതിയ ഓഫറിന്റെ ഭാഗമായി 47 ദിവസം അധിക വാലിഡിറ്റി ലഭിക്കും. ഇതോടെ 2399 രൂപയുടെ റീച്ചാർജിലൂടെ ഉപയോക്താക്കൾക്ക് ആകെ 412 ദിവസത്തേക്ക് സേവനം ഉപയോഗിക്കാനാകും.
പരിമിതകാലത്തേക്കാണ് ഓഫർ ലഭ്യമാകുക. ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെയാണ് ഓഫർ കാലാവധി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ബിഎസ്എൻഎൽ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചത്.
ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയോ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയോ 2399 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യാം.


