കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന ധനലക്ഷ്മി DL 3 ലോട്ടറിയുടെ ഫലം ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 50 ലക്ഷവും മൂന്നാം സമ്മാനമായി 20 ലക്ഷവും ഉൾപ്പെടെ നിരവധി ആകർഷകമായ സമ്മാനങ്ങൾ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മിയ്ക്കുണ്ട്. സമ്മാനത്തുക വർധിപ്പിച്ച് പെരുമാറ്റത്തോടെയാണ് ഇപ്പോൾ ലോട്ടറികൾ വിപണിയിലെത്തുന്നത്.
ഞായർ – സമൃദ്ധി ലോട്ടറി, തിങ്കൾ – ഭാഗ്യതാര, ചൊവ്വ – സ്ത്രീശക്തി, ബുധൻ – ധനലക്ഷ്മി, വ്യാഴം – കാരുണ്യ പ്ലസ്, വെള്ളി – സുവർണ്ണ കേരളം , ശനി – കാരുണ്യ എന്നീ ലോട്ടറികളാണ് ഇനി മുതൽ ഉണ്ടാവുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ലോട്ടറി സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ 30 ദിവസത്തിനുള്ളിൽ നൽകണം.






