സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്തെ ബിയർ വിൽപ്പനയിൽ വൻ ഇടിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്തെ ബിയർ വിൽപനയിൽ വൻ ഇടിവെന്ന് റിപ്പോർട്ടുകൾ. 2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് ഒടുവിൽ വന്ന റിപ്പോർട്ട്. കേരളത്തിൽ ഡിമാന്‍റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. ദേശീയ തലത്തിൽ ബിയർ വിൽപന കൂടുമ്പോഴാണ് കേരളത്തിലെ ഈ മാറ്റമെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞ രണ്ട് വർഷമായി ബിയർ ഉപഭോഗം കുറഞ്ഞതായി ബെവ്‌കോ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടലൂരിയും പ്രതികരിച്ചിരുന്നു.

ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം ബാറുകൾ, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ നിന്ന് ചേർത്തുള്ള ബിയർ വിൽപന 2022-23 സാമ്പത്തിക വർഷത്തിൽ 112 ലക്ഷം കെയ്സ് ആയിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറഞ്ഞു.എന്നാൽ ഇതേസമയം തന്നെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത് 229.12 ലക്ഷം കെയ്സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.