മസ്കറ്റ്: ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഒമാനിൽ നിന്നും കേരളത്തിലേക്ക് അടക്കം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാണ് ഈ ഓഫർ.
അഞ്ചു കിലോ അധിക ബഗേജിന് ആറു റിയാലും പത്തു കിലോക്ക് 12റിയാലും നൽകിയാൽ മതി. നേരത്തെ ഇത് അഞ്ചു കിലോ അധിക ബഗേജിന് 25 റിയാലും പത്തു കിലോക്ക് 50 റിയാലും ആയിരുന്നു. ഒക്ടോബര്‍ 25 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ബാഗേജ് നിരക്ക് ഓഫര്‍ ലഭ്യമാണ്. അതേസമയം ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ നിരക്കിളവ് ലഭിക്കില്ല.






