Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജീവിതം മുന്നോട്ട്….. പ്രതിസന്ധികൾ അവസരമാക്കിയ പെൺകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

” എന്റെ ജീവിതത്തിലെ വേദനകളെ മറന്നപ്പോൾ സന്തോഷിക്കാൻ ഒരുപാട് കാരണങ്ങൾ ഞാൻ കണ്ടെത്തി. അതുകൊണ്ടുതന്നെ എന്റെ കണ്ണുകളിൽ പ്രത്യാശയുടെ ലോകമാണ് കാണുന്നത്. അതിൽ ഞാൻ സന്തോഷവതിയാണ്. നിങ്ങളും സ്വപ്നങ്ങളെ സ്വന്തമാക്കുക. പരിമിതികളെ ചിരിച്ചുകൊണ്ട് മറികടക്കുക.”

ഞാൻ എന്തുകൊണ്ട് ഇങ്ങനെയായി പോയി എന്നൊക്കെ കുഞ്ഞുനാളിൽ ചോദിച്ചിരുന്നു. എന്റെ പ്രിയപ്പെട്ട മറ്റുള്ളവരോടും ഞാൻ അത് ചോദിച്ചിട്ടുണ്ട്. എന്നാൽ അവരൊക്കെയും മൗനത്തിലായപ്പോൾ പിന്നെ ഞാൻ ആ ചോദ്യം ചോദിക്കാതെയായി. ഇല്ലായ്മയുടെ കഥപറഞ്ഞിരിക്കാതെ പ്രതീക്ഷയുടെ പുത്തൻ ലോകത്തേക്കായി പിന്നീടുള്ള നോട്ടം. വൈകല്യം എന്ന വാക്കിൽ ഒതുങ്ങിക്കൂടി നിൽക്കാനോ ജീവിതത്തെ ഒതുക്കിവെക്കാനോ ഒരുക്കമായിരുന്നില്ല. പ്രശ്നങ്ങളും പ്രതിസന്ധികളും സന്തോഷവും ദുഃഖവും ഇടകലർന്ന ജീവിതത്തിൽ കുറെയൊക്കെ നമ്മുടെ തന്നെ സൃഷ്ടിയാണ്. ഇന്നലെകൾ നൽകിയ വേദനകൾ മറക്കാൻ കഴിഞ്ഞാൽ ഇന്നിന്റെ സാധ്യതകളിലേക്ക് കുറേക്കൂടെ വ്യക്തമായി നോക്കാം കഴിയുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അഞ്ചു റാണി ജോയി മുന്നോട്ടുപോകുന്നത്.

ഇടുക്കി ജില്ലയിലെ പൊന്മുടിയിൽ ജോയി- ജെസി ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും മൂത്ത കുട്ടിയായിയായിരുന്നു അഞ്ചുവിന്റെ ജനനം. കായിക അധ്യാപകനായ പിതാവ് ജോയിയും വീട്ടമ്മയായ ജെസ്സിയും മക്കളുടെ പഠനത്തെ കരുതി എറണാകുളത്തേക്ക് താമസം മാറി.

സഹോദരങ്ങളായ അമലും ആഷ്ലിയും അഞ്ജുവിന് താങ്ങായി. മാതാപിതാക്കളുടെ നിരുപാധികമായ സ്നേഹമാണ് തന്റെ യാത്രയിലെ പ്രതീക്ഷകൾക്ക് ഉണർവേകിയതെന്ന് അഞ്ചു നന്ദിയോടെ ഓർമ്മിക്കുന്നു. വേദനകളും പ്രയാസങ്ങളും സ്കൂൾ കാലഘട്ടത്തെ ഇല്ലാതെയാക്കി.
പരീക്ഷയെഴുതാൻ മാത്രമാണ് സ്കൂളിൽ പോയിരുന്നത്. സ്കൂളിലെ ഓർമ്മകൾ എന്ന് പറയുന്നത് കായിക അധ്യാപകനായ പിതാവിനൊപ്പം വല്ലപ്പോഴും ക്ലാസുകളിൽ പോകുന്നതുമാത്രമാണ്. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം തുടർന്ന് പഠിക്കണമെന്ന ആഗ്രഹം ഉള്ളിലുദിച്ചതിന്റെ ഫലമായി
ബി എ സോഷ്യോളജി ബിരുദം നേടി. എന്നാൽ പരിമിതികളെ സാധ്യതകളാക്കാൻ അഞ്ചു ശ്രമിച്ചത് തന്റെ പത്തൊമ്പതാമത്തെ വയസ്സിലാണ്. അതൊരു കഥ പോലെ അവൾ ഇന്നും ഓർക്കുന്നു.

വർഷങ്ങൾക്കു മുൻപ് ടിവിയിൽ ജാർ ലിഫ്റ്റിംഗ് പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്ന ചിന്തയിൽ നിന്നുമാണ് അതിന് വേണ്ടിയുള്ള പരിശ്രമങ്ങളുടെ ആരംഭം. ആദ്യം തള്ളവിരലും ചൂണ്ടുവിരലും മാത്രം ഉപയോഗിച്ച് ചെറിയ ഗ്ലാസുകൾ ഉയർത്താൻ ശ്രമിച്ചു. അത് സാധിച്ചു. അതോടെ കൂടുതൽ ഭാരം ഉള്ളവ ഉയർത്താൻ ശ്രമിച്ചു. പിന്നീട് ജാറിൽ ഭാരം നിറച്ച് ഒരു കിലോ വരെ ഉയർത്താൻ ശ്രമിച്ചു. ഈ പരിശ്രമങ്ങളെല്ലാം വിജയം കണ്ടതോടെ ചുറ്റുമുള്ളവരുടെ പ്രോത്സാഹനത്താൽ ഗിന്നസ് റെക്കോർഡ് സാധ്യതയിലേക്ക് കടക്കാൻ തീരുമാനിച്ചു. ഗിന്നസ് റെക്കോർഡിന് ഉടമയായ ഇടുക്കി സ്വദേശി സുനിൽ ജോസഫിന്റെ സഹായത്തോടെ അതിനുവേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി.

അങ്ങനെ ജാർ ലിഫ്റ്റിങ്ങിനുള്ള രണ്ട് ലോക റെക്കോർഡുകൾ അഞ്ചു തന്റെ പേരിൽ സ്വന്തമാക്കി. 1.25 kg യുടെ രണ്ട് ഗ്ലാസ് ജാർ ഒരു മിനിറ്റും 25 സെക്കൻഡും രണ്ട് വിരലുകൾ കൊണ്ട് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയത്. പിന്നീട് ആദ്യത്തേത് പോലെ തന്നെ മറ്റൊരു ടിവി പ്രോഗ്രാമിന് ഇടയിൽ മനസ്സിൽ ഉദിച്ച ആശയം രണ്ട് കൈകൾ കൊണ്ടും ഒരേസമയം നാലു രീതിയിൽ എഴുതുന്ന വിദ്യകൂടി സ്വായത്തമാക്കാൻ സഹായിച്ചു. ഗാനമേളകളിൽ ജാർ ലിഫ്റ്റിങ് പ്രോഗ്രാം ഉൾപ്പെടുത്തിയതോടെ വേദികളിൽ സാന്നിധ്യമാകാനും അഞ്ജുവിന് കഴിഞ്ഞു. ഫാഷൻ മാഗസിന്‍റെ കവർ പേജിലും അഞ്ജുവിന്റെ ചിത്രം വന്നു.

ആഭരണ നിർമ്മാണം, ഗ്ലാസ് പെയിന്റിംഗ്, ഓൺലൈൻ വസ്ത്ര വ്യാപാരം, എക്സിബിഷനുകൾ, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയവ എല്ലാം അഞ്ചു ചെയ്തിരുന്ന കാര്യങ്ങളാണ്. എല്ലാം സ്വന്തമായി ഇന്റർനെറ്റിലൂടെ അറിഞ്ഞ വിവരങ്ങളെ മുൻനിർത്തി ചെയ്തതാണ്. ‘ഒരു നല്ല കോട്ടയംകാരൻ’ എന്ന സിനിമയിലെ മെഡിക്കൽ വിദ്യാർഥിയുടെ വേഷത്തിലൂടെ അഭിനയരംഗത്തേക്ക് ഒരു ചുവട് വെച്ചു. പിന്നീട് ‘ഇൻഷ’ എന്ന സിനിമയിലും അഭിനയിക്കാൻ സാധിച്ചു. അഭിനയം വഴങ്ങുന്ന അഞ്ചുവിന് മോഡലിംഗ് അത്ര പ്രയാസമാകില്ലല്ലോ. പിന്നെ അതിലായി ഒരു പരിശ്രമം.

ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിയ ഫാഷൻ ഷോയിൽ ഒരു റാമ്പ് വാക് നടത്തി ഫാഷൻ താരമാവുകയും ചെയ്തു. താൻ ഇത്തരത്തിൽ നല്ല വസ്ത്രങ്ങൾ ധരിക്കുകയും മേക്കപ്പ് പോലുള്ളവ ചെയ്യുകയും ഫാഷൻ ഷോയിൽ പങ്കെടുക്കുകയും ഒക്കെ ചെയ്തത് എന്നെപ്പോലെയുള്ള നിരവധിയാളുകൾക്ക് പ്രചോദനമായിട്ടുണ്ടെന്നും അവരും അത്തരത്തിൽ ചിന്തിച്ചു തുടങ്ങിയെന്നും അഞ്ചു പറഞ്ഞു. സ്കൂൾ കാലഘട്ടത്തിൽ എന്നെപ്പോലെയുള്ള മറ്റു കുട്ടികളെ ഞാൻ കണ്ടിരുന്നില്ല. പിന്നീടാണ് എന്നെപ്പോലുള്ള നിരവധി ആളുകൾ ഉണ്ടെന്നറിയുന്നതും കണ്ടുമുട്ടുന്നതും എന്റെ മനസ്സിലെ വേദനകളെ മറികടക്കുന്നതും. ഫ്രീഡം ഓൺ വീൽസ് എന്ന സംഘടനയ്ക്ക് രൂപം നൽകാനും എന്നെപ്പോലെയുള്ള മറ്റ് ആളുകൾക്ക് സഹായമാകാനും കഴിയുന്ന തരത്തിലേക്ക് അത് വളർന്നു. സാമൂഹ്യ പ്രവർത്തനങ്ങളും ഭിന്നശേഷിക്കാർക്കായുള്ള സഹായങ്ങളും ഈ കൂട്ടായ്മയിലൂടെ നൽകി.

ഇത്തരത്തിൽ വളർച്ചയുടെ പാതയിലൂടെ മുന്നോട്ടുപോകുമ്പോഴും ഗാനമേള വേദികൾ അഞ്ജുവിന് മറക്കേണ്ടതായി വന്നു. 2021 ഓഗസ്റ്റിൽ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ തേടി. 2022 ഫെബ്രുവരി ആയപ്പോഴേക്കും ഡയാലിസിസ് ആരംഭിച്ചു. ഡയാലിസിസിന്റെ ബുദ്ധിമുട്ടുകൾ ജാർ ലിഫ്റ്റിങ്ങിന് തടസ്സമായി. അതോടെ ഗാനമേള വേദികൾ ഉപേക്ഷിച്ചു. അങ്ങനെ സ്വന്തമായി വരുമാനം ഉണ്ടാക്കാൻ മട്ട്ടൊരു മാർഗം അന്വേഷിച്ചു. അങ്ങനെ ജി ടെക്കിൽ വീഡിയോ എഡിറ്റിംഗ് പഠിച്ചു.

എന്നാൽ ആ മേഖലയിലെ പ്രതിസന്ധികൾ ആ തൊഴിലിനോട് എന്നെപ്പോലെ ഒരാൾക്ക് നോ പറയേണ്ടിവന്നു. ഡയാലിസിസിന്റെ പ്രശ്നങ്ങളെ പരിഗണിക്കാതെ മുന്നോട്ടുള്ള തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ തന്നെയാണ് അഞ്ജുവിന്റെ തീരുമാനം. കോവിഡ് പ്രതിസന്ധിയിൽ മന്ദഗതിയിൽ ആയ ഓൺലൈൻ ബിസിനസ് സജീവമാക്കാൻ ആണ് അഞ്ജുവിന്റെ ഇപ്പോഴത്തെ ലക്ഷ്യം. Anjoos collections എന്ന പേരിൽ ഓൺലൈൻ ജ്വല്ലറി ബിസിനസും അതോടൊപ്പം Lis Queen Boutique എന്ന പേരിൽ ഓൺലൈൻ വസ്ത്ര വ്യാപാരവും മുന്നോട്ട് കൊണ്ടുപോവുകയാണ്.

അഞ്ചു പ്രതീക്ഷകളോടെ മുന്നോട്ടു പോവുകയാണ്. ശാരീരികമായ അസ്വസ്ഥതകളിലും സാധ്യതകളുടെ ഒരു ലോകം കണ്ടെത്തുകയാണ് അഞ്ചു റാണി ജോയി. ആലോചനയിൽ മാത്രം മുഴുകി നല്ല കാലഘട്ടങ്ങളെ അവഗണിക്കാതെ സ്വപ്നങ്ങളുടെ, സാധ്യതയുടെ ലോകത്തേക്ക് ചിറകുവിരിച്ച് പറക്കാൻ പ്രചോദനം നൽകുകയാണ് അഞ്ജുവിന്റെ ജീവിതം.

എനിക്ക് ഇത് സാധിക്കും എന്ന് കരുതിയാണ് ഞാൻ ഓരോ ചുവടും മുന്നോട്ടു വെയ്ക്കുന്നത്. ഒരുകാര്യം ഇല്ലായെന്നതിലേക്ക് നോക്കുന്നതിനേക്കാൾ സ്വപ്നങ്ങളെ ഉള്ളതുകൊണ്ടെങ്ങനെ മറികടക്കാം എന്നാണ് ഞാൻ പഠിച്ചത്. അതിന് സഹായമായി ഒരുപാടു നല്ല മനുഷ്യർ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. എനിക്ക് എന്തെങ്കിലും വിജയം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് എന്റെ പ്രിയപ്പെട്ടവർക്കുകൂടി അവകാശമുണ്ട്. സന്തോഷത്തോടെയുള്ള ചുറ്റുപാടുകളാണ് ഞാൻ എന്നും കാണുന്നതും കാണാൻ ആഗ്രഹിക്കുന്നതും.’

Anjus collection Link: https://www.anjooscollections.com/

Conent: Life moves forward… The girl who turned crises into opportunities

Tags :

Recent News

Advertisement
WhiteswanTV Footer