കൊച്ചി: അന്യ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ. പെരുമ്പാവൂരിൽ പോഞ്ഞാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് അഞ്ചംഗ സംഘം അതിക്രമിച്ചു കയറി കത്തി ഉൾപ്പെടെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 37,000 രൂപയാണ് തട്ടിയെടുത്തത്. പോഞ്ഞാശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി അനു എന്നിവരെയാണ് പെരുമ്പാവൂർ പൊളിക്കവെ അറസ്റ്റ് ചെയ്‍തത്.
ഉടൻ തന്നെ തൊഴിലാളികൾ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ പ്രതികൾ തൊട്ടടുത്ത ചുണ്ടമലയിലേക്ക് കടന്നു കളഞ്ഞു. പെരുമ്പാവൂർ ഇൻസ്പെക്ടർ ടി.എം.സൂഫി, സബ് ഇൻസ്പെക്‌ടർ റിൻസ് എം.തോമസ് എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം രാത്രിയിൽ ചുണ്ടമലയിൽനിന്നു പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരി കച്ചവടം അടക്കം 7 ക്രിമിനൽ കേസുകളിൽ പ്രതിയാണ് റിൻഷാദ് എന്ന് പോലീസ് പറഞ്ഞു.






