Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസോസിയേറ്റ് മെമ്പറാകേണ്ടെന്ന് അന്‍വര്‍, യുഡിഎഫ് അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ചാല്‍ മുന്നണിയില്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന ഓഫര്‍ തള്ളി പി.വി. അന്‍വര്‍. അസോസിയേറ്റ് അംഗമാകേണ്ടെന്നും, മുന്നണിയില്‍ പൂര്‍ണ അംഗത്വമാണ് വേണ്ടതെന്നുമാണ് അന്‍വറിന്റെ നിലപാട്. ഇതോടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിന് എഐഐസിസിയുടെ അനുമതി ആവശ്യമാണെന്ന് മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

അതുകൊണ്ട് തന്നെ നേരിട്ടുള്ള അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഷൗക്കത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ചാല്‍ യുഡിഎഫിലെ അസോസിയേറ്റ് മെമ്പറാക്കാമെന്ന തീരുമാനം മുന്നണി യോഗത്തിന് ശേഷം കണ്‍വീനര്‍ അടൂര്‍ പ്രകാശാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിട്ട് യുഡിഎഫിലേക്ക് എടുക്കുന്നതിലുള്ള ബുദ്ധിമുട്ട് മുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. അന്‍വറുമായി അടൂര്‍ പ്രകാശ് ഫോണില്‍ സംസാരിച്ചിരുന്നു. ഓണ്‍ലൈനായാണ് യുഡിഎഫ് യോഗം ചേര്‍ന്നത്.

Recent News

Advertisement
WhiteswanTV Footer