Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pv anvar

ഫോൺവിളി വിവാദം; മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് പി വി അൻവർ

മലപ്പുറം: മുൻ എസ്‌പി സുജിത് ദാസിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പി വി അൻവർ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. ഫോൺവിളി വിവാദവുമായി ബന്ധപ്പെട്ട് സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി കേസിലും പുനരന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്‌ഐടി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഗുരുതര വീഴ്ചകളുണ്ടെന്നാണ് അൻവറിന്റെ ആരോപണം. അന്വേഷണത്തിനായി ഹാജരാകാൻ നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്‌ഐടി നടത്തിയ […]
Read more

അൻവറേ മകനേ മടങ്ങിവരൂ…. കേരളം കാത്തിരിക്കുകയാണ്

കേരള രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്ത് പി.വി. അൻവറിനെപ്പോലെ ഇത്രയേറെ മാധ്യമശ്രദ്ധയും രാഷ്ട്രീയ കോലാഹലങ്ങളും സൃഷ്ടിച്ച മറ്റൊരു നേതാവ് ഉണ്ടാകില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്, നിലമ്പൂരിൽ നിന്നുള്ള ഇടത് സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ ഇടത് സൈബർ ഹാൻഡിലുകളുടെ കണ്ണിലുണ്ണിയായും ‘കടന്നൽ രാജാവായും’ വാഴ്ത്തപ്പെട്ട അൻവറാണ് പിന്നീട് അതേ പിണറായി വിജയനെതിരെയും ഇടത് ഭരണകൂടത്തിനെതിരെയും പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തുടങ്ങിയ ആ കലാപം, ഒടുവിൽ നിലമ്പൂരിലെ എംഎൽഎ സ്ഥാനം രാജിവെച്ച് […]
Read more

ബേപ്പൂരിലെ ലീഗ് വിരുദ്ധ പ്രചാരണം അടിസ്ഥാനരഹിതം; എൽഡിഎഫിനെ സഹായിച്ചത് ബിജെപിയെന്ന് പി.വി. അൻവർ

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്ന വോട്ട് മറിക്കൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ രംഗത്തെത്തി. മണ്ഡലത്തിൽ മുസ്‌ലിം ലീഗ് എൽഡിഎഫിന് വോട്ട് മറിച്ചു എന്ന പ്രചാരണം പൂർണ്ണമായും തെറ്റാണെന്നും ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിനായി ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്തതും തനിക്ക് വലിയ പിന്തുണ നൽകിയതും മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് പ്രവർത്തകരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള […]
Read more

തിരഞ്ഞെടുപ്പിൽ തോറ്റത് ബിജെപി-സിപിഎം ധാരണ മൂലം: പി വി അൻവർ

കോഴിക്കോട്: ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ബിജെപി-സിപിഎം ധാരണയാണ് കാരണമെന്ന് പി വി അൻവർ. മുഖ്യമന്ത്രി എത്രത്തോളം ശത്രുവാണോ, അത്ര തന്നെ ബിജെപിക്കും താൻ ശത്രുവാണെന്നും അൻവർ പറഞ്ഞു. ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസിനെ തളച്ചിടാൻ റിസ്കെടുത്ത് മത്സരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ വി ഡി സതീശൻ ന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തുവെന്നും അൻവർ കൂട്ടിച്ചേർത്തു. സിപിഎം വിട്ടവരുമായി കൂടിയും വിടാൻ തയ്യാറെടുക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും, യുഡിഎഫ് അനുമതിയോടെ ഇവർക്കായി […]
Read more

രാഷ്ട്രീയ നീക്കങ്ങൾ സജീവം; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനുമായി പി.വി. അൻവർ കൂടിക്കാഴ്ച നടത്തി

പയ്യന്നൂർ:സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി പി.വി. അൻവർ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. പയ്യന്നൂർ വെള്ളൂരിലെ കുഞ്ഞികൃഷ്ണന്റെ വസതിയിലെത്തിയായിരുന്നു അൻവറിന്റെ സന്ദർശനം. എൽഡിഎഫ് മുന്നണി വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ചേരുകയും എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ അവിടെനിന്നും രാജിവെക്കുകയും ചെയ്ത അൻവർ, തന്റെ പുതിയ രാഷ്ട്രീയ നിലപാടുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരുവരും അതീവ ഗൗരവതരമായ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് […]
Read more

അൻവർ മൊബൈൽ രാഷ്ട്രീയം നടത്തുന്നു,സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും: എം വി ജയരാജൻ

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ വിവാദ പരാമർശങ്ങൾക്ക് തിരികൊളുത്തിയിരുന്നു ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി വി അന്‍വർ. ഇപ്പോഴിതാ, അൻവറിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം നേതാവ് എം വി ജയരാജന്‍. അൻവർ മൊബൈല്‍ രാഷ്ട്രീയം നടത്തുന്ന ആളാണെന്നും, രാഷ്ട്രീയ ചവറ്റുകൊട്ടയിലായിരിക്കും അന്‍വറിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലത്തിൽ ഭരണ വിരുദ്ധ വികാരം പറയുന്നില്ലെന്നും, എല്‍ഡിഎഫ് ഭരണം വരുമെന്ന സൂചനയാണ് എക്‌സിറ്റ് പോളെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അൻവറിന്റെ വിവാദ […]
Read more

വ്യക്തികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല രാഷ്ട്രീയം; അന്‍വറിന് മറുപടിയുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: പിവി അന്‍വറിന്റെ പരിഹാസത്തിനും വെല്ലുവിളിക്കും മറുപടിയുമായി ടൂറിസം വകുപ്പ് മന്ത്രിയും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയം എന്നത് വ്യക്തികള്‍ തമ്മിലുളള ഗുസ്തി മത്സരമല്ലെന്നും ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണെന്നും റിയാസ് പറഞ്ഞു. അന്‍വറിന്റെ വാക്കുകള്‍ ജനം വിലയിരുത്തുമെന്നും കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്നും റിയാസ് ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ആക്ഷേപം കേള്‍ക്കുമ്പോള്‍ മനുഷ്യന്‍ എന്ന നിലയില്‍ വേദന തോന്നുക സ്വാഭാവികമാണെന്നും വൈകാരികതയ്ക്ക് അപ്പുറം ഉര്‍ത്തിപ്പിടിക്കേണ്ടത് ഉയര്‍ന്ന രാഷ്ട്രീയ ബോധമാണെന്നും […]
Read more

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ തളച്ചു; പിവി അന്‍വര്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. പിണറായി വിരുദ്ധത തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നും അദ്ദേഹം ഒറ്റുകാരനായി അറിയപ്പെടുമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കണ്ണൂരില്‍ കുറിക്കും. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച മുന്‍ സിപിഎം നേതാക്കള്‍ പറഞ്ഞത്. അമ്പലപ്പുഴയില്‍ ജി സുധാകരനും മലമ്പുഴയില്‍ സുരേഷുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു […]
Read more

പിണറായിയെ വരെ തോല്‍പ്പിച്ച സര്‍വേ; പൂരപ്പറമ്പിലെ ‘അന്‍വര്‍ പ്രവചനം’ വെറുതെയല്ല!

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്നറിയാന്‍ ആകാംഷയോടെ തന്നെയാണ് ഓരോ മലയാളിയും കാത്തിരിക്കുന്നത്. പല രാഷ്ട്രീയ സമവാക്യങ്ങളും തിരുത്തിക്കുറിക്കാന്‍ പോകുന്ന ഈ തെരഞ്ഞെടുപ്പിന്റെ വിധി വരുന്നതിന് മുമ്പേ അവാസന വട്ട കൂട്ടിക്കിഴിക്കലുകളിലും വിലയിരുത്തലുകളിലും പാര്‍ട്ടികളും മുന്നണികളും മുഴുകിയിരിക്കുമ്പോള്‍ ഇതാ സ്വന്തം സര്‍വേയുമായി എത്തിയിരിക്കുകയാണ് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. വെറും സര്‍വേയല്ല, ഇതുവരെ പുറത്ത് വന്ന ഒരു സര്‍വേയിലും പറയാത്ത കാര്യങ്ങള്‍ പലതും […]
Read more

ബേപ്പൂരില്‍ ജയിക്കും, പിണറായി പരാജയപ്പെടും; സ്വന്തം സര്‍വേയുമായി പിവി അന്‍വര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പിവി അന്‍വറിന്റെ സര്‍വേ റിപ്പോര്‍ട്ട്. അന്‍വര്‍ തന്നെയാണ് സര്‍വേ റിപ്പോര്‍ട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മലബാറില്‍ 60 ല്‍ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍ കാണിക്കുന്നത്. മധ്യകേരളത്തില്‍ 32 ല്‍ 21 സീറ്റിലും തെക്കന്‍ കേരളത്തില്‍ 48 ല്‍ 25 സീറ്റും യുഡിഎഫിന് ലഭിക്കും. ബേപ്പൂരില്‍ താന്‍ തന്നെ ജയിക്കും. മലമ്പുഴയില്‍ […]
Read more
Advertisement
WhiteswanTV Footer