Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫോൺവിളി വിവാദം; മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് പി വി അൻവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മുൻ എസ്‌പി സുജിത് ദാസിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പി വി അൻവർ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. ഫോൺവിളി വിവാദവുമായി ബന്ധപ്പെട്ട് സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി കേസിലും പുനരന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്‌ഐടി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഗുരുതര വീഴ്ചകളുണ്ടെന്നാണ് അൻവറിന്റെ ആരോപണം. അന്വേഷണത്തിനായി ഹാജരാകാൻ നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്‌ഐടി നടത്തിയ അന്വേഷണത്തിലും പുനഃപരിശോധന നടത്തണമെന്നും മുൻ എസ്‌പിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പി വി അൻവർ കത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ആഭ്യന്തരവകുപ്പിന്റെ നിലപാട് എന്താകുമെന്ന് രാഷ്ട്രീയ-പോലീസ് വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer