Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ തളച്ചു; പിവി അന്‍വര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. പിണറായി വിരുദ്ധത തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നും അദ്ദേഹം ഒറ്റുകാരനായി അറിയപ്പെടുമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.

പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കണ്ണൂരില്‍ കുറിക്കും. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച മുന്‍ സിപിഎം നേതാക്കള്‍ പറഞ്ഞത്. അമ്പലപ്പുഴയില്‍ ജി സുധാകരനും മലമ്പുഴയില്‍ സുരേഷുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു വന്നു മത്സരിച്ചവരാണെന്നും കേരളത്തില്‍ രാഷ്ട്രീയ സുനാമി വീശിയടിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

ധര്‍മ്മടത്ത് പിണറായി തോറ്റതിന് സമാനമായി പതിനായിരത്തില്‍ താഴെവോട്ടുകള്‍ക്ക് മാത്രമേ ജയിക്കൂ. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് തോല്‍ക്കും. റിയാസിനെ ബേപ്പൂരില്‍ തളച്ചിടനായി. താന്‍ ജയിക്കുമെന്ന് പറഞ്ഞത് വെറുതെയല്ലെന്നും റിയാസ് ബെറ്റിന് തയ്യാറാണെങ്കില്‍ താന്‍ മൊട്ടയടിച്ചു കമ്മല്‍ ഇടാന്‍ തയ്യാറാണെന്നും അന്‍വര്‍ പറയുന്നു.

Recent News

Advertisement
WhiteswanTV Footer