തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീഴ്ച വരുത്തിയ സർക്കാരിനെതിരെ വിമർശനം നടത്തിയ നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്താണു ഹേമാ കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്നു സജി ചെറിയാൻ പറഞ്ഞു. സിനിമാ നയത്തിനായി അടുത്ത മാസം കോൺക്ലേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമൻ്റുകൾ ഇറക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകാൻ ഇരകൾ വിസമ്മതിക്കുന്നതിനാൽ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പോലീസ് നിർത്തിവയ്ക്കുകയാണെന്ന വാർത്ത പങ്കുവച്ചാണു പാർവതി സമൂഹമാധ്യമത്തിൽ വിമർശനം നടത്തിയത്. ശുപാർശകളുമായി ബന്ധപ്പെട്ട് 5 വർഷം മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നതു പാർവതിയുടെ പരാമർശം.
പാർവതിയുടെ കുറിപ്പ് ഇങ്ങനെ, “ഈ കമ്മിറ്റി രൂപീകരിച്ചതിൻ്റെ യഥാർഥ കാരണത്തിലേക്ക് ഇനി ശ്രദ്ധ നൽകാമോ? സിനിമ മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സഹായകമായ നയങ്ങൾക്കു രൂപം നൽകുന്ന കാര്യത്തിൽ എന്താണു നടക്കുന്നത് ? തിരക്കൊന്നുമില്ല അല്ലേ? റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയുള്ളു. ”






