കോഴിക്കോട്: സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ജുവല്ലറി ജീവനക്കാരന് അറസ്റ്റില്‍. കുരിയാടി സ്വദേശി സുനില്‍ നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വടകര മാര്‍ക്കറ്റ് റോഡിലെ ഗിഫ്റ് ഹൗസ് സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. കടയുടമ ലോക്കറില്‍ വയ്ക്കുന്നതിനായി കടയില്‍ സൂക്ഷിച്ച 24 പവന് സ്വര്‍ണാഭരണമാണ് മോഷണം പോയത്.
കടയുടമ ഗീത രാജേന്ദ്രന് പോലീസിൽ പരാതി നൽകുകയിരുന്നു. വിവാഹ ആവശ്യത്തിനായി ലോക്കറില്‍ നിന്നും എടുത്ത സ്വര്‍ണം വീട്ടില്‍ വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതി കടയില്‍ സൂക്ഷിക്കുകയായിരുന്നു. ഈ വിവരം സുനിലിന് അറിയാമായിരുന്നു. വൈകുന്നേരം കടയുടമ പോയ ശേഷമാണ് മോഷണം നടന്നത്. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ 35 വര്‍ഷത്തോളമായി കടയില്‍ ജോലി ചെയ്തിരുന്നയാളാണ് സുനില്‍.




