തിരുവനന്തപുരം: വർക്കലയിൽ 14 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ കുട്ടിയയുടെ മാതൃ സഹോദരൻ (44) അറസ്റ്റില്‍. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുടുംബ പ്രശ്നം കാരണം അമ്മാവൻ ഏതാനും മാസങ്ങളായി സഹോദരിയുടെ വീട്ടിലാണ് താമസം. ഇതിനിടെയാണ് ഇയാൾ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയത്.
പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുൻപ് വയറുവേദന കാരണം കുട്ടി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ അയിരൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.






