Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തീവ്രവാദികള്‍ക്ക് താക്കീതുമായി എസ്.ജയശങ്കര്‍; പാക്കിസ്ഥാനില്‍ ഒളിച്ചാല്‍ അവിടെച്ചെന്ന് നേരിടുമെന്ന് മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: തീവ്രവാദികളെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. തീവ്രവാദികള്‍ എവിടെയാണെങ്കിലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും അവര്‍ പാക്കിസ്ഥാനില്‍ ഒളിച്ചാല്‍ അവിടേക്കു കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജയശങ്കറിന്റെ പ്രസ്താവന.

ഭീകരര്‍ ഇന്ത്യയെ ആക്രമിച്ചാല്‍, പാക്കിസ്ഥാനില്‍ ഉള്‍പ്പെടെ അവര്‍ എവിടെയായിരുന്നാലും ഞങ്ങള്‍ അവരെ വേട്ടയാടും. അതിര്‍ത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം, ഞങ്ങള്‍ തിരിച്ചടിക്കുകയും നമ്മുടെ സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. അത് ജനങ്ങളോടുള്ള അടിസ്ഥാന കടമയാണെന്ന് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

മേയ് 7 നും മേയ് 10നും ഇടയില്‍ ഇന്ത്യ നടത്തിയ സൈനിക നടപടികളുടെ വിജയമാണ് പാക്കിസ്ഥാനെ വെടിനിര്‍ത്തല്‍ ചര്‍ച്ചയിലേക്കു കൊണ്ടുവന്നതെന്ന് ജയശങ്കര്‍ ആവര്‍ത്തിച്ചു. പാക്കിസ്ഥാനിലെ നിരവധി ഭീകരക്യാംപുകളും വ്യോമതാവളങ്ങളും ആക്രമിച്ചുകൊണ്ട് ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. റണ്‍വേകള്‍, ഭൂഗര്‍ഭ സൗകര്യങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സൗകര്യങ്ങള്‍ എന്നിവ ഇന്ത്യ ഫലപ്രദമായി ആക്രമിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു. പത്താം തീയതി യുദ്ധം അവസാനിച്ചത് ഒരു കാരണത്താലാണ്. അതായത് പത്താം തീയതി രാവിലെ ഞങ്ങള്‍ 8 പാക്കിസ്ഥാനി വ്യോമതാവളങ്ങള്‍ ആക്രമിച്ച് അവ പ്രവര്‍ത്തന രഹിതമാക്കിയെന്നും ജയശങ്കര്‍ പറഞ്ഞു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer