Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: സുൽത്താൻ ബത്തേരി അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. കോഴിക്കോട് സ്വദേശിയാണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. പേരാമ്പ്ര മുതുകാട് മൂലയിൽ വീട്ടിൽ ജോബിൻ ബാബുവിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പേരാമ്പ്രയിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

2021-22ലാണ് സമാനമായ സംഭവം. വ്യാജ രേഖ ചമച്ച് ആറു മാസത്തോളം റസിഡന്റ് മെഡിക്കൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരിൽ വ്യാജ ഐഡന്റിറ്റി കാർഡും രേഖകളും സമർപ്പിച്ചാണ് ഇയാൾ ജോലിക്ക് കയറിയത്. ഭാര്യയുടെ പേരിലുള്ള മെഡിസിൻ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിർമിക്കുകയായിരുന്നു. ഇതിനിടയിൽ സംശയം തോന്നിയ അമ്പലവയലിലെ ആശുപത്രി അധികൃതർ ഇയാളോട് കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപെട്ടു. എന്നാൽ ജോബിൻ മൊബൈൽ സ്വിച്ച്ഓഫ് ആക്കി മുങ്ങുകയായിരുന്നു.

നഴ്‌സിംഗ് പഠന ശേഷം വിവിധ സ്ഥലങ്ങളിൽ നേഴ്‌സായി ജോലി ചെയ്ത ശേഷമായിരുന്നു കൊവിഡ് സമയത്ത് ഈ ആശുപത്രിയിൽ ജോലിക്ക് കയറിയത്. ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ്, സബ് ഇൻസ്പെക്ടർ എൽദോ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുജീബ്, സിവിൽ പോലീസ് ഓഫീസർ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix