ബെർളിൻ: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ എല്‍എച്ച് 752 വിമാനം തിരിച്ചിറക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ന് ഹൈദരാബാദില്‍ എത്തേണ്ട വിമാനമാണ് വൈകിയത്. ബോംബ് ഭീഷണിക്ക് തൊട്ടുപിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചിറക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ വിമാനത്താവളത്തില്‍ താമസ സൗകര്യം ഒരുക്കി. ഇന്ന് രാവിലെ പത്ത് മണിയോടെ ഇതേ വിമാനത്തില്‍ ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും യാത്രക്കാര്‍ പറഞ്ഞു.






