Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hyderabad

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാർ ഇടിച്ചുകയറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാർ ഇടിച്ചുകയറി ആറ് പേര്‍ക്ക് ദാരുണാന്ത്യം. തോണ്ടുപള്ളിയിലെ ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ഹൈദരാബാദിലെ സനത്‌നഗറില്‍ താമസിക്കുന്ന ബൊള്ളി ശിവകുമാര്‍ (37), ഭാര്യ ബൊള്ളി ലാസ്യ (35), മകള്‍ ബൊള്ളി റിഷിത (7), കൊടക് ശ്രീനിവാസ് (40), കൃഷ്ണ ചന്ദ്ര (13), കൊടക് മാധവ് (10) എന്നിവരാണ് മരിച്ചത്. ശിവകുമാര്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. […]
Read more

കെ കവിതയുടെ പുതിയ പാർട്ടി; തെലങ്കാന രക്ഷണ സേന

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര റാവുവിൻ്റെ മകൾ കെ കവിത പുതിയ പാർട്ടി പ്രഖ്യാപനം നടത്തി. പുതിയ പാർട്ടിക്ക് ‘തെലങ്കാന രക്ഷണ സേന’ (ടിആർഎസ്) എന്ന പേര് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടിക്ക് തെലങ്കാന രാഷ്ട്ര സേന എന്ന പേരാണ് ആദ്യം നിർദേശിച്ചിരുന്നതെങ്കിലും തെലങ്കാന രക്ഷണ സേന എന്ന പേരിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയത്. മെഡ്ചലിലെ അദ്വയ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിലാണ് കെ കവിത പുതിയ പാർട്ടി പ്രഖ്യാപനം നടത്തിയത്. ചന്ദ്രശേഖര […]
Read more

ഹൈദരാബാദിൽ യുവാവിനെ ആഡംബരവാഹനം ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം

ഹൈദരാബാദ്: ഹൈദരാബാദിലെ ദുർഗം ചെറുവു കേബിൾ പാലത്തിൽ ഭാര്യയുടെ ചിത്രം എടുക്കുന്നതിനിടെ യുവാവിനെ അമിതവേഗത്തിൽ എത്തിയ ആഡംബര കാർ ഇടിച്ചു. ഞായറാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശ്യാംരാജ് (32)നെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം എടുക്കാനാണ് ശ്യാംരാജ് പാലത്തിൽ എത്തിയതെന്ന് വിവരം. ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ നടപ്പാതയിലേക്ക് കയറി ശ്യാംരാജിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നയാൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാർ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേരിലാണ് […]
Read more

പൂച്ചയെ വളർത്തുന്നതിനെ എതിർത്തു; യുവഡോക്ടർ ജീവനൊടുക്കി

ഹൈദരാബാദ്: ഹൈദരാബാദ് അൽവാളിൽ പൂച്ചയെ വളർത്തുന്നതിനെ ചൊല്ലി കുടുംബാംഗങ്ങളുമായുണ്ടായ നിരന്തരമായ തർക്കത്തിനൊടുവിൽ 23 വയസ്സുകാരിയായ യുവഡോക്ടർ ജീവനൊടുക്കി. ടി. പ്രിൻസിയാണ് വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്തത്. അടുത്തിടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ പ്രിൻസി, പിജി പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. കുറച്ച് ആഴ്ചകൾക്ക് മുൻപാണ് പ്രിൻസി ഒരു പൂച്ചയെ ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ പൂച്ചയെ വീട്ടിൽ കൊണ്ടുവന്നതിന് ശേഷം പ്രിൻസിക്ക് നിരന്തരമായി ജലദോഷവും ചുമയും അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി […]
Read more

സ്കൂളിനുള്ളിൽ ലഹരിമരുന്ന് നിർമാണം; സ്കൂൾ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ സ്കൂളിനുള്ളിൽ ലഹരിമരുന്ന് നിർമിച്ച സ്കൂൾ ഉടമയടക്കം മൂന്ന് പേർ പിടിയിൽ. സ്കൂളിലെ രണ്ടാം നിലയാണ് ലഹരിമരുന്ന് നിർമാണത്തിനായി ഉപയോഗിച്ചിരുന്നത്. അൽപ്രാസൊലാം എന്ന ലഹരിമരുന്നാണ് തെലങ്കാന പൊലീസിന്റെ ഈഗിൾ ടീം കണ്ടെത്തിയത്. 7 കിലോ അൽപ്രാസൊലാം, രാസവസ്തുക്കൾ, 21 ലക്ഷം രൂപ എന്നിവയടക്കമാണ് പിടികൂടിയത്. തെലങ്കാന പൊലീസിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റ് (ഈഗിൾ) സംഘം, വലിയ തോതിലുള്ള മയക്കുമരുന്ന് ഉൽപാദനത്തിനായി ഉപയോഗിക്കുന്ന എട്ട് റിയാക്ടറുകളും ഡ്രയറുകളും ഘടിപ്പിച്ച കെമിസ്ട്രി ലാബ് […]
Read more

തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. 978-ല്‍ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസ റാവു സിനിമയിലെത്തുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിലും ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ദി ട്രെയിന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്. വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച […]
Read more

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

ബെർളിൻ: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ എല്‍എച്ച് 752 വിമാനം തിരിച്ചിറക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ന് ഹൈദരാബാദില്‍ എത്തേണ്ട വിമാനമാണ് വൈകിയത്. ബോംബ് ഭീഷണിക്ക് തൊട്ടുപിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചിറക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ വിമാനത്താവളത്തില്‍ താമസ സൗകര്യം ഒരുക്കി. ഇന്ന് രാവിലെ പത്ത് മണിയോടെ ഇതേ വിമാനത്തില്‍ ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും യാത്രക്കാര്‍ […]
Read more

2025 -ല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ; രണ്ടാമത് ന്യൂഡൽഹി

ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം കേരളത്തിലാണ്. എന്നാല്‍ ഇത് നമ്പറുകളാക്കി മാറ്റുന്നതിൽ കേരളം പരാജയമാണ്. വരും വർഷങ്ങളിൽ കേരളവും ഇത്തരത്തിൽ ഉയരുമെന്ന് കരുതാം. 2025 ലെ ലിസ്റ്റ് പ്രകാരം രാജ്യത്തെ ഏറ്റവും സാമ്പത്തികമായി മുൻപന്തിയിലുള്ള ആറ് നഗരങ്ങൾ കാണാം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈയാണ് ലിസ്റ്റില്‍ മുന്നില്‍. ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ജിഡിപി മുംബൈയ്ക്കാണ്, ഏകദേശം 310 ബില്യണ്‍ യുഎസ് ഡോളര്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, […]
Read more

ബോളിവുഡ് നടി ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കവര്‍ച്ചയ്ക്കിരയായി

ഹൈദരാബാദിലെ ഹോട്ടല്‍മുറിയില്‍ ബോളിവുഡ് നടി കവര്‍ച്ചയ്ക്ക് ഇരയായതായി പരാതി. ബഞ്ചാര ഹില്‍സിനു സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഹൈദരാബാദില്‍ ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. അർദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. രണ്ട് സ്ത്രീകളും രണ്ട് യുവാക്കളും ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചു. എതിർത്തിപ്പോൾ കൈകാലുകൾ കെട്ടിയിട്ട് ബാഗിൽ നിന്ന് പണവും സ്വർണ്ണവും കൊള്ളയടിച്ച് സംഘം ഓടി രക്ഷപ്പെട്ടു. ബാ​ഗിൽ സൂക്ഷിച്ച […]
Read more

‘കുടുംബ പാരമ്പര്യം നിലനിർത്താൻ ആൺകുട്ടിവേണം’; വിവാദമായി ചിരഞ്ജീവിയുടെ പരാമർശം

ഹൈദരാബാദ്: കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ ആൺകുട്ടി വേണമെന്ന തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ പരാമർശം വിവാദമാകുന്നു. ചുറ്റും സ്ത്രീകളാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നതും ചിരഞ്ജീവി. കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനുണ്ടായെങ്കിലെന്ന് താനാഗ്രഹിക്കുന്നു. വീട്ടിലിരിക്കുമ്പോള്‍ എന്റെ ചെറുമക്കളുടെ കൂടെ കഴിയുന്നത് പോലെയല്ല, ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് എനിക്ക് തോന്നുന്നത്. ഞാനെപ്പോഴും ആഗ്രഹിക്കുകയും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടിയുണ്ടാകാന്‍. പക്ഷേ […]
Read more
Advertisement
WhiteswanTV Footer