Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഭൂമി ഞാന്‍ വാഴുന്നിടം’; വേടന്‍ റാപ്പ് സിലബസ്സിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലിക്കറ്റ് സര്‍വകലാശാല റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയത് പിന്‍വലിക്കാന്‍ പരാതി നല്‍കിയത് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ്. മൈക്കല്‍ ജാക്‌സന്‍ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങള്‍കൊണ്ട് മൈക്കല്‍ ജാക്‌സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിര്‍ത്തിയിട്ടില്ല. ‘കല വേറെ, കലാകാരന്‍ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ സിന്‍ഡിക്കേറ്റില്‍ ഒരാള്‍ ഇരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

ചുരുങ്ങിയപക്ഷം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേവലം കലാ- സാംസ്‌കാരിക സ്ഥാപനങ്ങളൊ രാഷ്ട്രീയ- മത പ്രസ്ഥാനങ്ങളുടെ ഭാഗമായി വര്‍ത്തിക്കുന്നവയൊ ആകരുതെന്ന ബോദ്ധ്യമെങ്കിലും ഉണ്ടാകണം. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ഏത് ആശയത്തെ കുറിച്ചും അറിയപ്പെടുന്ന വ്യക്തികളെ കുറിച്ചും ഒക്കെയുള്ള പഠനങ്ങളാണ് അവിടങ്ങളില്‍ നടക്കേണ്ടത്. അനവധി കാരണങ്ങളാല്‍, പൊതുസമൂഹം ഭ്രഷ്ട് കല്പിച്ചവരും നിഷിദ്ധ വിഷയങ്ങളും ഒക്കെ അതിലുള്‍പ്പെടാം. അതുംകൂടി ചേര്‍ന്നതാണ് ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്, കേവലമൊരു നിര്‍ഗുണ നിവാരണ പാഠശാലയുടെയോ സദ്ഗുണ പരിപോഷണ സ്ഥാപനത്തിന്റെയോ ചട്ടക്കൂടല്ല ആവശ്യം.

‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന വേടന്‍ റാപ്പ് കേരളത്തില്‍ മാത്രമല്ല, ലോകമാകമാനം ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒരു കലാസൃഷ്ടിയാണ്. ലോകമിന്നു മലയാളത്തിലെ റാപ്പുകളിലേക്ക് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. അതിനു പ്രധാന കാരണക്കാരന്‍ വേടന്‍തന്നെയാണ്. നമ്മുടെ നാട്ടില്‍ ആവിഷ്‌ക്കരിക്കപ്പെടുന്ന ഒരു കല ആഗോളതലത്തില്‍ എത്തപ്പെടുക എന്നത് ഓരോ മലയാളിക്കും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒന്നാണ്. കണ്ണൂര്‍- കാലിക്കറ്റ് സര്‍വകലാശാലകള്‍, അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തെ കൂട്ടിയിണക്കുന്ന ഒരു പഠനക്രമം നടപ്പാക്കാന്‍ തീരുമാനിച്ചത് എത്രയോ പ്രശംസനീയമാണ്. വിദ്യാഭ്യാസ രംഗത്തും മാധ്യമ രംഗത്തും ദീര്‍ഘകാല പരിജ്ഞാനമുള്ള എ. കെ. അനുരാജ് ഇതൊന്നും അറിയാത്ത ആളല്ല. വ്യത്യസ്ത ചേരിയില്‍ നിന്നുകൊണ്ട്, ഒരാളുടെ കലയിലെ രാഷ്ട്രീയമോ പുറത്തെ രാഷ്ട്രീയമോ വിശകലനം ചെയ്തുകൊണ്ട്, ആ കലയുടെ ഔന്നിത്യവും മൂല്യവും അളക്കുന്നതു ഭൂഷണമല്ല എന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.

കര നോക്കി കുലം നോക്കി കരമടച്ചു കല അളക്കേണ്ട കാലമല്ല ഇത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നില്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടിലേക്കു നാടിനെ വലിച്ചിടാതിരിക്കാനുള്ള സൗമനസ്യമെങ്കിലും പ്രബുദ്ധതയുള്ളവര്‍ കാണിക്കേണ്ടതുണ്ട്. തന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി ബിജെപി സിന്‍ഡിക്കേറ്റ് അംഗം നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍ രംഗത്ത് വന്നിരുന്ന. പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ തന്റെ പാട്ട് കേള്‍ക്കുമെന്നും തന്റെ പണി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും വേടൻ പറഞ്ഞിരുന്നു. താന്‍ പറഞ്ഞിട്ടൊന്നുമല്ല പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും വേടന്‍ പറഞ്ഞു. താന്‍ മരിക്കുന്നതിന് മുന്‍പ് തന്നെക്കുറിച്ച് പത്താംക്ലാസിലെങ്കിലും പഠനവിഷയമാകണമെന്ന് ആഗ്രഹിച്ചിരുന്നു. സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു.

സര്‍വ്വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും തന്റെ പാട്ട് കേള്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലത്ത് തന്റെ പാട്ടുണ്ടെന്നും ആണ് വേടന്‍ പറഞ്ഞത്. അതേസമയം, വേടനെ വല്ലാതെ വേട്ടയാടുന്നവരുടെ കൂട്ടത്തിൽ മുൻനിരയിലുള്ളത് സംഘപരിവാർ തന്നെയാണ്. പാലക്കാടും വേടൻ പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് ബിജെപി പരാതി നൽകിയിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികലയും വേടനെതിരെ പല ആവർത്തി രംഗത്ത് വന്നിട്ടുണ്ട്. സംഘപരിവാർ സംഘടനകളുടെ കടുത്ത ദളിത് വിരോധം വേടനെതിരായ പ്രസ്താവനങ്ങളിലൂടെയും നിയമനടപടികളിലൂടെയും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ചേർത്തുനിർത്തുന്ന പാരമ്പര്യമുള്ള നാടാണ് കേരളം. അങ്ങനെയുള്ള കേരളം സംഘപരിവാറിന്റെ ഇത്തരത്തിലുള്ള അജണ്ടകളെ തള്ളിക്കളയുക തന്നെ ചെയ്യും.

Tags :

Recent News

Advertisement
WhiteswanTV Footer