സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊല്ലത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; 59 കാരന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലത്ത് സ്കൂട്ടർ അപകടത്തിൽ 59 കാരന് ദാരുണാന്ത്യം. ഇടിച്ച ബൈക്കിന്റെ കമ്പി തുളച്ചുകയറിയാണ് മരിച്ചത്. തുകലശ്ശേരി സ്വദേശി ബെന്നിയാണ് മരിച്ചത്. തിരുവല്ലയിൽ ഇന്നലെ രാത്രിയാണ് അതിദാരുണമായ അപകടം ഉണ്ടായത്. ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ബൈക്കിൻ്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചു കയറിയത്.

ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബെന്നി മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.