ചെന്നൈ: തമിഴ് നടന് ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നു. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കില്‍പ്പോക്ക്, അണ്ണാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ‘ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. സീഷെല്‍’ എന്നാണ് ഹോട്ടലുകളുടെ പേര്.
വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിപ്പ് എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് ചലച്ചിത്ര മേഖലയിലെ മുന്‍നിര നടനും നിര്‍മാതാവുമാണ് ആര്യ.




