ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത റോഷൻ മാത്യു പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മഹാറാണി. മഹാറാണി ഒരു കോമഡി എന്റെർറ്റൈനെർ ഒരു ചിത്രമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഒ ടി ടി അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.
മഹാറാണി മനോരമാക്സ് ഒടിടിയിലായിരിക്കും പ്രദര്‍ശിപ്പിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ല. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ് എന്നിവരും വേഷമിട്ട ചിത്രം ഒടിടിയില്‍ എപ്പോഴായിരിക്കും സ്‍ട്രീമിംഗ് തുടങ്ങുക എന്ന് വ്യക്തമാക്കിയിട്ടില്ല. ഛായാഗ്രാഹണം ലോകനാഥൻ ആണ്. മഹാറാണിക്കായി ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ മുരുകൻ കാട്ടാക്കടയും അൻവർ അലിയും രാജീവ് ആലുങ്കലും വരികള്‍ എഴുതിയിരിക്കുന്നു.
സുജിത് ബാലനാണ് മഹാറാണി നിര്‍മിച്ചിരിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എൻ എം ബാദുഷയാണ് സഹനിർമാണം. മഹാറാണി നവംബര്‍ 24നാണ് പ്രദര്‍ശനത്തിനെത്തിയത്.






