തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കി. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനാൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കിക്കൊണ്ടാണ് നദി തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നദീതീരക്ക് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശവും നൽകി.
സംസ്ഥാന ജലസേചന വകുപ്പും , കേന്ദ്ര ജല കമ്മീഷനുമാണ് നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചത്. പത്തനംതിട്ട മണിമലയിൽ ഓറഞ്ച് അലർട്ടും കരമന, അച്ചൻകോവിൽ, കാവേരി, ഭാരതപ്പുഴ, കോരപ്പുഴ, പെരുമ്പ, മൊഗ്രാൽ തുടങ്ങിയ നദികളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്.






