ഏതാനം ചില ആഴ്ചകൾ നീണ്ടുനിന്ന റിപ്പോർട്ടർ ചാനലിന്റെ ടി ആർ പി റേറ്റിങ്ങിലെ അശ്വമേധം അവസാനിച്ചിരിക്കുകയാണ്. ഒരു പ്രത്യേക കാലയളവിൽ എത്ര സമയം, സാമൂഹികത്തിലെ ഏതൊക്കെ വിഭാഗം പ്രേക്ഷകർ ചാനലുകൾ എത്ര സമയം കണ്ടും എന്നതാണ് ടി.ആർ.പി. ഇത് ഒരു മണിക്കൂർ, ഒരു ദിവസം അല്ലെങ്കിൽ ഒരു ആഴ്ച എന്നാണ് കണക്കാക്കുന്നത്. ഓരോ ആഴ്ചകളിലുമാണ് ടിആർപി റേറ്റിംഗ് പുറത്തുവിടുന്നത്. 45,000 വീടുകളിൽ ബാർക്ക് ബാർ-ഒ-മീറ്റർ സ്ഥാപിച്ചാണ് ചാനൽ പരിപാടികളുടെ ജനപ്രിയത കണക്കാക്കുന്നത്.
ശമ്പളം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി ഈ വീടുകളെ 12 വിഭാഗങ്ങളായി തിരിച്ചിരിച്ചിട്ടുണ്ട്. ഈ വീടുകളിലെ വൈദ്യുതി കണക്ഷൻ മുതൽ കാർ വരെയുള്ള 11 ഇനങ്ങളെ അടിസ്ഥാനമാക്കിയാണ് 12 വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക പരിപാടി കാണുമ്പോൾ ഈ വീടുകളിലെ അംഗങ്ങൾ അവരുടെ വ്യൂവർ ഐഡി ബട്ടൺ അമർത്തും. ഇത്തരത്തിൽ ഈ വീടുകളിലെ ഓരോ അംഗങ്ങൾക്കും പ്രത്യേക ഐഡി ഉണ്ടാകും. ഇതിലൂടെ അവർ ചാനൽ കണ്ട സമയം രേഖപ്പെടുത്തും. പ്രായവ്യത്യാസം അനുസരിച്ച് പ്രേക്ഷകന്റെ അഭിരുചികളും ഇത്തരത്തിൽ ശേഖരിക്കപ്പെടും.
സംസ്ഥാനത്ത് മുൻനിര വാർത്താചാനലുകൾ തമ്മിലുള്ള ബാർക്കിലെ പോരാട്ടം തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആകുന്നുള്ളൂ. ഒരുകാലത്ത് ഒക്കെ റേറ്റിഗിൽ ഏഷ്യാനെറ്റ് ആയിരുന്നു ബഹുദൂരം മുൻപിൽ. ആ പട്ടികയിൽ വിദൂരത്തായിരുന്നു മറ്റു ചാനലുകളുടെ സ്ഥാനം. എന്നാൽ ഇന്ന് ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ആദ്യ മൂന്നു സ്ഥാനങ്ങളിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. ഒന്നാം സ്ഥാനത്തിന് വേണ്ടി ഏഷ്യാനെറ്റും റിപ്പോർട്ടറും 24 ഉം ആണ് പരസ്പരം കടുത്ത ഏറ്റുമുട്ടൽ നടത്തുന്നത്. കുറച്ച് ആഴ്ചകളായി ഏഷ്യാനെറ്റിനെ മലർത്തിയടിച്ച് റിപ്പോർട്ടർ ചാനൽ ആയിരുന്നു റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ആഴ്ചകൾക്ക് ശേഷമാണ് ഒന്നാം ഇപ്പോൾ ഏഷ്യാനെറ്റ് തിരികെ പിടിച്ചിരിക്കുന്നത്.




