സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ദീർഘദൂര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; നിയന്ത്രണം ഒരു മാസത്തേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തെത്തുടർന്ന് 16 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് എയർഇന്ത്യ. 3 നഗരങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുമെന്നും എയർഇന്ത്യ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ജൂൺ 21 നും ജൂലൈ 15 നും ഇടയിലുമായാണ് ഈ തീരുമാനം നടപ്പിലാക്കുകയെന്നും എയർ ഇന്ത്യ അറിയിച്ചു.

വിമാനാപകടത്തെത്തുടർന്ന് തടസങ്ങൾ നേരിടുന്ന ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈൻ്റെ ഷെഡ്യൂൾ സ്ഥിരത പുനഃസ്ഥാപിക്കുകയും അവസാന നിമിഷത്തിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും എയർ ഇന്ത്യ അറിയിച്ചു.ഡൽഹി-നൈറോബി, അമൃത്സർ-ലണ്ടൻ (ഗാറ്റ്‌വിക്ക്), ഗോവ (മോപ)-ലണ്ടൻ (ഗാറ്റ്‌വിക്ക്) എന്നീ സർവീസുകൾ ജൂലൈ 15 വരെ നിർത്തിവെയ്ക്കും. കൂടാതെ, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 16 അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സർവീസുകളിലും കുറവുണ്ടാകും. ഡൽഹി-ടൊറാൻ്റോ, ഡൽഹി-വാൻകൂവർ, ഡൽഹി-സാൻ ഫ്രാൻസിസ്കോ, ഡൽഹി-ചിക്കാഗോ, ഡൽഹി-വാഷിംഗ്ടൺ എന്നീ വടക്കേ അമേരിക്കയിലെ റൂട്ടുകളിലും സർവീസുകൾ കുറയ്ക്കും.

Tags :

Recent News

Advertisement