ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 82 പേർ. സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികൾ അടക്കമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പടിഞ്ഞാറൻ ‘ദെയ്ർ എൽ-ബലാഹി’ലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരും ഇക്കുട്ടത്തിലുൾപ്പെടും.
മധ്യ ഗാസയിൽ മാത്രം 37 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 23 ആളുകൾ സഹായം കാത്ത് നിന്നവരാണ്. ഗാസയിലെ സർക്കാർ മാധ്യമ ഓഫീസിൻ്റെ കണക്ക് പ്രകാരം സഹായം കാത്ത് നിന്ന 409 ആളുകളാണ് ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 3203 ആളുകൾക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.










