Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Iran – Israel

ഇസ്രായേലിനുള്ളില്‍ ഇറാന്‍ ചാരന്‍; ചാരപ്പണി നടത്തിയ ഒരാള്‍ അറസ്റ്റില്‍

ജറൂസലെം: ഇസ്രായേലിനുള്ളിൽ നിന്ന് ഇറാന്റെ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി പ്രവർത്തിച്ചെന്നാരോപിച്ച് ഒരു യുവാവിനെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റ് യാമില്‍ സ്വദേശിയായ മുപ്പതുവയസ്സിന് മുകളിലുള്ള യുവാവാണ് അറസ്റ്റിയത്. ഇയാൾ കഴിഞ്ഞ അഞ്ച് മാസമായി ഓൺലൈൻ വഴി ഒരു ഇറാനിയൻ ഏജന്റുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. മെയ് മാസത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ അടുത്ത ദിവസങ്ങളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇയാൾ ചെയ്തതായി ആരോപിക്കുന്ന പ്രത്യേക കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇസ്രായേൽ ആഭ്യന്തര […]
Read more

​’ബങ്കറുകളിൽ വളരുന്ന ഞങ്ങളുടെ കുട്ടികളെ നോക്കൂ, യുദ്ധം മതിയാക്കൂ’; ഇസ്രായേലിൽ പ്രതിഷേധം ഇരമ്പുന്നു

തെൽ അവീവ്: യുഎസുമായി ചേർന്ന് ഇറാനിൽ ഇസ്രായേൽ നടത്തിവരുന്ന സൈനിക ആക്രമണത്തിനെതിരെ ഇസ്രായേലിനുള്ളിൽ തന്നെ പ്രതിഷേധം അതിശക്തമാകുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച സംയുക്ത നീക്കം നാലാഴ്ച പിന്നിടുമ്പോൾ, തെൽ അവീവ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ‘ബങ്കറുകളിൽ വളരുന്ന ഞങ്ങളുടെ കുട്ടികളെ നോക്കൂ, യുദ്ധം മതിയാക്കൂ’ എന്ന വൈകാരികമായ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഇറാനെതിരായ സൈനികനീക്കം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിലുടനീളം പ്രതിഷേധവുമായി രംഗത്തെത്തിയ 21 പേരെ ഇന്നലെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു. ഹൈഫയിൽ […]
Read more

നെതന്യാഹുവിന്റെ പുതിയ ചിത്രം വന്നു, ഇതും പഴയതെന്ന് ഗ്രോക്ക്

ടെല്‍ അവീവ്: ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രം പുറത്ത് വിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. ഒരു കമാന്‍ഡ് സെന്ററില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫോണില്‍ സംസാരിക്കുന്ന നെതന്യാഹുവിന്റെ ചിത്രമാണ് എക്സില്‍ പങ്കുവച്ചത്. ഇറാനിയന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിടുന്ന പ്രധാനമന്ത്രി എന്നാണ് ചിത്രത്തിന് നല്‍കിയിരുന്ന അടിക്കുറിപ്പ്. എന്നാല്‍ ഈ ചിത്രവും പുതിയതല്ലെന്നാണ് എഐ ടൂളായ ഗ്രോക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി നാലിന് ഹാരെറ്റ്സ് എന്ന പത്രം ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട […]
Read more

ലാരിജാനിയുടെ വധത്തിന് പ്രതികാരം; ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ മഴ

ടെല്‍ അവീവ്: അലി ലാരിജാനിയുടെ വധത്തിന് പ്രതികാരമായി ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിന് മുകളില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. ഇസ്രായേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെപ്പോലും മറികടക്കാന്‍ ശേഷിയുള്ള ‘ക്ലസ്റ്റര്‍’ വാര്‍ഹെഡുകളാണ് ഇറാന്‍ ഇത്തവണ പ്രയോഗിച്ചിരിക്കുന്നത്. ഇറാന്‍ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലുകളില്‍ ഏറ്റവും ആധുനികമായ പതിപ്പാണ് ഖൊറംഷഹര്‍4. സാധാരണ ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് ചെന്ന് ഒറ്റ ബോംബ് പോലെ പൊട്ടിത്തെറിക്കുകയാണ് പതിവ്. എന്നാല്‍ ക്ലസ്റ്റര്‍ മിസൈലുകള്‍ മുകളില്‍ വെച്ച് പല ബോംബുകളായി മാറി പൊട്ടിത്തെറിക്കുന്നു. അലി ലാരിജാനിയുടെ […]
Read more

നെതന്യാഹു കൊല്ലപ്പെട്ടോ? അവകാശവുമായി ഇറാനിയന്‍ മാധ്യമങ്ങള്‍, സത്യമെന്ത്?

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇറ്റാമര്‍ ബെന്‍-ഗ്വീറിലെ ദേശീയ സുരക്ഷാ മന്ത്രിയും നെതന്യാഹുവിന്റെ സഹോദരനുമായ ഇദ്ദോ നെതന്യാഹുവും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇതിന് പിന്നില്‍. കുറച്ച് ദിവസങ്ങളായി നെതന്യാഹു പൊതുവേദികളില്‍ വരാത്തത് ചൂണ്ടിക്കാട്ടിയാണ് ഈ അവകാശവാദം. നേരത്തെ എല്ലാ ദിവസവും ഒന്നിലധികം […]
Read more

മിസൈൽ വീണത് സ്കൂളിൽ; 40 കുട്ടികൾ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മരണസംഖ്യ കൂടുന്നു. ഇറാനിലെ ഒരു എലമെന്ററി സ്കൂളിൽ നടന്ന ആക്രമണത്തിൽ 40 കുട്ടികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ വരുന്നു. എല്ലാവരും കൊച്ചു പെൺകുട്ടികളാണെന്നാണ് വാർത്ത. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മിനാബിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. 45 ഓളം പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇറാന്റെ അർധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡിന് മിനാബ് നഗരത്തിൽ താവളമുണ്ട്. ഇവിടം ലക്ഷ്യം വച്ചായിരുന്നു മിസൈൽ വന്നതെന്നാണ് നി​ഗമനം. അമേരിക്കയും […]
Read more

വീണ്ടും ചോര പൊടിയുന്ന പശ്ചിമേഷ്യ; ആർക്കും നല്ലതല്ല യുദ്ധം

ചരിത്രത്തിൽ എവിടേയും സമാധാനം കളിയാടുന്ന ഒരു പശ്ചിമേഷ്യൻ ഭൂമികയെ കാണാനാവില്ല. മതവും ​ഗോത്രങ്ങളും രാഷ്ട്രീയ അസന്തുലിതാവസ്ഥകളും എക്കാലവും ഉറക്കം കെടുത്തിയ ഒരു ജനതയാണവിടെ വസിക്കുന്നത്. അമേരിക്കയുടെ വാണിജ്യ-സാമ്രാജ്യത്വ താൽപര്യങ്ങളിൽ പരസ്പരം പോരടിച്ച് ചോരചിന്താനായിരുന്നു ആ ജനതയുടെ വിധി. ​ഗൾഫ് യുദ്ധങ്ങളും ഒടുങ്ങാത്ത ഇസ്രയേൽ-പലസ്തീൻ രക്തച്ചൊരിച്ചിലും നശിപ്പിച്ച പശ്ചിമേഷ്യൻ മണ്ണിലെ പുതിയ ആശങ്കയാണ് ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധം. ടെഹ്റാനിൽ ഇസ്രയേലിന്റെ മിസൈലുകൾ ഉ​ഗ്രസ്ഫോടനത്തോടെ പതിച്ചിട്ട് മണിക്കൂറുകൾ തികഞ്ഞിട്ടില്ല, മറ്റൊരു കൊടും യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് ലോകം. കേവലം പശ്ചിമേഷ്യയുടെ ആഭ്യന്തര […]
Read more

വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമിച്ചതായി സൈന്യം

ടെൽ അവീവ്: ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമിച്ചതായി സൈന്യം. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെ ഇസ്രയേൽ വ്യോമ പാത തുറന്നു. പശ്ചിമേഷ്യയെ ആശങ്കയിലാക്കി 12 ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ സ്ഥിരീകരിച്ചത്. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇറാൻ മിസൈലുകൾ ലോഞ്ച് ചെയ്തതായി സൈന്യം ചൊവ്വാഴ്ച വിശദമാക്കി. ഇതിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ സൈറണുകൾ മുഴങ്ങിയിരുന്നു.
Read more

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും നെതന്യാഹു നന്ദി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ സൈനിക നേതൃത്വത്തെയും നിരവധി കേന്ദ്രങ്ങളെയും ആക്രമിച്ചെന്നും ഇസ്രയേല്‍ അറിയിച്ചു. ഇറാനെ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഫലം കണ്ടതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
Read more

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ ഇസ്രയേലും ഇറാനും ഇക്കാര്യംഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വെടിനിർത്തൽ തീരുമാനം മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി. അതേസമയം ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ […]
Read more
Advertisement
WhiteswanTV Footer