Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റീൽ കാണുന്നതിലെ തര്‍ക്കം; വടിവാൾകൊണ്ട്‌ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മംഗളൂരു: സാമൂഹ്യ മാധ്യമത്തിൽ റീലുകൾ കാണുന്നതിലെ തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഉഡുപ്പി ജില്ലയിലെ ശങ്കരനാരായണാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹൊസാമതയിലെ ഹിലിയാനയിലെ ഗണേഷ് പൂജാരി എന്നയാളാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. രേഖ സോഷ്യല്‍ മീഡിയ റീലുകൾ അമിതമായി കാണാറുണ്ടെന്നും ഇതുസംബന്ധിച്ച് ഇരുവരും വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു.

ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നേരത്തേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോലീസിന്റെ ഇടപെടലില്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതുമാണ്. വ്യാഴാഴ്ച രാത്രി ഗണേഷ് പൂജാരി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രേഖ റീല്‍സ് കാണുന്നത് കണ്ട് അസ്വസ്ഥനായി. തുടര്‍ന്നുണ്ടായ വഴക്കില്‍ അയാള്‍ വടിവാള്‍ കൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Content: Argument over watching reel; Husband kills wife with a stick

Advertisement
WhiteswanTV Footer