Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബൈക്കിൽ ട്രാവൽ ബാഗുമായി യുവാവ്; കഞ്ചാവ് ശേഖരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. തിരുവനന്തപുരം ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ ബേബി ലാൻ്റിൽ അരുൺ പ്രകാശ് ആണ് 10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്. ഇരുചക്ര വാഹനത്തിൽ ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിൽ കഞ്ചാവ് ശേഖരവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു.

ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന അരുൺ പ്രകാശിനെ വാഹനത്തിൽ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം കല്ലമ്പലത്ത് തട്ടുപാലത്തിന് സമീപത്ത് വച്ച് വാഹനം തട‌ഞ്ഞ് അതിസാഹസികമായാണ് പിടികൂടിയത്. അരുൺ പ്രകാശ് വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസിൽപ്പെട്ട് നാലര വർഷം ആന്ധ്ര ജയിലിൽ കിടന്നിരുന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനേ തുടർന്ന് വീണ്ടും ഇയാളെ ബാലരാമപുരത്ത് 10 കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോൾ വീണ്ടും കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

ഓപ്പറേഷൻ ഡീ-ഹണ്ടിന്റെ ഭാഗമായി നടത്തി വരുന്ന കർശന പരിശോധനയിലാണ് റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ ഐപിഎസിന്റെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘം പ്രതിയെ പിടികൂടിയത്. നർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപിന്റെ നിർദ്ദേശാനുസരണം ഡാൻസാഫ് എസ്.ഐ മാരായ റസ്സൽ രാജ്, സാഹിൽ, ബിജുകുമാർ, പ്രേമൻ, എഎസ്ഐ മാരായ ദിലീപ്, രാജീവ്‌ എസ് സി പി ഓ മാരായ അരുൺ അനൂപ്, വിനീഷ്, അനീഷ്, ദിനോർ, റിയാസ്, സി പി ഒ മാരായ അരുൺ, സുനിൽരാജ് എന്നിവരടങ്ങിയ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കല്ലമ്പലം പൊലീസിന് കൈമാറി

Advertisement
WhiteswanTV Footer