കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതിയായ മെൽവിൻ ഒളിവിലാണ്. ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മയ്ക്ക് വയ്യായെന്ന് പറഞ്ഞ് അയൽവാസിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. വീട്ടിൽ ഉറങ്ങുകയായിരുന്ന അമ്മയ്ക്ക് നേരെയായിരുന്നു ആദ്യം ആക്രമം നടത്തിയത്. അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ എന്തിനാണ് ഇങ്ങനെയൊരു അക്രമം നടത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രതിയുടെ മറ്റൊരു സഹോദരൻ കുവൈറ്റിൽ ജോലി ചെയ്യുന്നു. പ്രതി കെട്ടിട നിർമാണ തൊഴിലാളിയാണ് എന്നാണ് പൊലീസ് പറയുന്നത്.
Content: Son burns mother to death in Manjeshwaram






