Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സാഹോദര്യ സന്ദർശനത്തിന് ഖത്തറിലെത്തി യുഎഇ പ്രസിഡന്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ഇറാൻ – ഇസ്രായേൽ വെടിനിർത്തലിനെ തുടർന്നാണ് ഭരണാധികാരികളുടെ കൂടിക്കാഴ്ച്ച. കൂടിക്കാഴ്ചയുടെ ഭാ​ഗമായി യുഎഇ പ്രസിഡന്റ് ദോഹയിലെത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിനെയും അനു​ഗമിച്ചെത്തിയ മറ്റ് നേതാക്കളെയും ഖത്തർ അമീർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

മിഡിൽ ഈസ്റ്റിൽ ഉണ്ടായ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ സംബന്ധിച്ചും ഇരു രാജ്യങ്ങളിലെയും നേതാക്കന്മാർ ചർച്ച ചെയ്തു. ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിലുള്ള ഖത്തർ അമീറിന്റെ ശ്രമങ്ങളെ യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു.

യുഎഇ – ഖത്തർ രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ഇരു രാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും ക്ഷേമത്തിനായി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരു നേതാക്കന്മാരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഖത്തരി ജനതയോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന് ഖത്തർ അമീർ ശൈഖ് മുഹമ്മദിനോട് നന്ദി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix