കൊല്‍ക്കത്ത: തെക്കന്‍ കൊല്‍ക്കത്തയിലെ ലോ കോളജിലെ ഗാര്‍ഡ് റൂമില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ കോളജിലെ രണ്ടു വിദ്യാര്‍ഥികളും ഒരു പൂര്‍വവിദ്യാര്‍ഥിയുമുണ്ട്.
” യുവതി നല്‍കിയ പരാതിയില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. ജൂണ്‍ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്” പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന മനോജിത് മിശ്ര ലോ കോളജിലെ തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിങ്ങിന്റെ മുന്‍ പ്രസിഡന്റാണെന്നാണ് സമൂഹ മാധ്യമത്തില്‍ കാണിച്ചിരിക്കുന്നത്. നിലവില്‍ ഇയാള്‍ അഭിഭാഷകനാണ്.






