കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനുളള നയവുമായി കുവൈത്ത്. തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ന്യായവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ദൃഢനിശ്ചയം കുവൈത്ത് വീണ്ടും ആവർത്തിച്ചു. വിദേശകാര്യ മന്ത്രാലയം മനുഷ്യാവകാശ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്.
187 രാജ്യങ്ങളിൽ നിന്നുള്ള തൊഴിലുടമകളും തൊഴിലാളികളും ഉൾപ്പെടുന്ന പ്രതിനിധി സംഘങ്ങൾ ഈ അന്താരാഷ്ട്ര സംഗമത്തിൽ പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും സമൂഹികമായ വളർച്ചയുടെയും ഭാഗമായാണ് ഈ നയം മുന്നോട്ട് വെച്ചത്.
തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കിയ നിയമമാറ്റങ്ങൾ, അവകാശപരമായ പ്രവർത്തനങ്ങൾ, ആധുനിക തൊഴിൽ മാനദണ്ഡങ്ങൾ എന്നിവ നടപ്പാക്കുന്നതിൽ കുവൈത്ത് ആകൃശ്യമായ സമീപനം സ്വീകരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.






